ഒരു പന കാണുമ്പോള്‍ നിന്നെയോര്‍ക്കും..
ഒരു കാവു കാണുമ്പോള്‍ നിന്നെയോര്‍ക്കും
പനങ്കുലപോലുള്ളാ കാര്‍മുകില്‍വേണിയില്‍
ഹിമപുഷ്പം ചൂടുന്ന നിന്നെയോര്‍ക്കും..
യക്ഷി..യതാണു നിന്‍പേരെന്നു ചൊല്ലിലും,
സത്യത്തില്‍ നീയൊരു പെണ്ണുമാത്രം!..
സത്യത്തിന്‍പാതയില്‍ നിന്നുകൊണ്ടെന്നെന്നും
നിത്യമായെന്നെന്നും പുല്കുന്നവള്‍
ദുഃഖക്കറകളാല്‍ മേവുന്ന നേരത്ത്
ദുഃഖനിവാരിണിയായുള്ളവള്.
നിന്നിലെ യക്ഷിതന്‍ രൂപമതൊന്നുമേ,
എന്നിലെ ഭീതി വളര്‍ത്തുകില്ലാ...
യക്ഷികളാകുവാന്‍ നോമ്പുനോറ്റീടുന്ന
ആത്മാക്കളെത്രയോ ഈയുലകില്‍..
സ്നേഹിക്കുംമര്‍ത്ത്യര്‍തന്‍ ചോര കുടിക്കുന്ന
യക്ഷികളില്ലെന്നേ ഈലോകത്തില്‍!
സുന്ദരമേനിയാല്‍ വശ്യത കാട്ടീടും
യക്ഷിക്കുമുണ്ടൊരു പൊന്മാനസം!
തേറ്റകള്‍പോലെ വളരുമാപല്ലുകള്‍,
മുല്ലപ്പൂപോലെ നാം കണ്ടിടേണം!
ഒരു പന കാണുമ്പോള്‍ നിന്നെയോര്‍ക്കും..
ഒരു കാവുകാണുമ്പോള്‍ നിന്നെയോര്‍ക്കും
പനങ്കുലപോലുള്ളാ കാര്‍മുകില്‍വേണിയില്‍
ഹിമപുഷ്പം ചൂടുന്ന നിന്നെയോര്‍ക്കും..
- ജോയ് ഗുരുവായൂർ
ഒരു കാവു കാണുമ്പോള്‍ നിന്നെയോര്‍ക്കും
പനങ്കുലപോലുള്ളാ കാര്‍മുകില്‍വേണിയില്‍
ഹിമപുഷ്പം ചൂടുന്ന നിന്നെയോര്‍ക്കും..
യക്ഷി..യതാണു നിന്‍പേരെന്നു ചൊല്ലിലും,
സത്യത്തില്‍ നീയൊരു പെണ്ണുമാത്രം!..
സത്യത്തിന്‍പാതയില്‍ നിന്നുകൊണ്ടെന്നെന്നും
നിത്യമായെന്നെന്നും പുല്കുന്നവള്‍
ദുഃഖക്കറകളാല്‍ മേവുന്ന നേരത്ത്
ദുഃഖനിവാരിണിയായുള്ളവള്.
നിന്നിലെ യക്ഷിതന്‍ രൂപമതൊന്നുമേ,
എന്നിലെ ഭീതി വളര്‍ത്തുകില്ലാ...
യക്ഷികളാകുവാന്‍ നോമ്പുനോറ്റീടുന്ന
ആത്മാക്കളെത്രയോ ഈയുലകില്‍..
സ്നേഹിക്കുംമര്‍ത്ത്യര്‍തന്‍ ചോര കുടിക്കുന്ന
യക്ഷികളില്ലെന്നേ ഈലോകത്തില്‍!
സുന്ദരമേനിയാല്‍ വശ്യത കാട്ടീടും
യക്ഷിക്കുമുണ്ടൊരു പൊന്മാനസം!
തേറ്റകള്‍പോലെ വളരുമാപല്ലുകള്‍,
മുല്ലപ്പൂപോലെ നാം കണ്ടിടേണം!
ഒരു പന കാണുമ്പോള്‍ നിന്നെയോര്‍ക്കും..
ഒരു കാവുകാണുമ്പോള്‍ നിന്നെയോര്‍ക്കും
പനങ്കുലപോലുള്ളാ കാര്‍മുകില്‍വേണിയില്‍
ഹിമപുഷ്പം ചൂടുന്ന നിന്നെയോര്‍ക്കും..
- ജോയ് ഗുരുവായൂർ
Comments
Post a Comment