ഭയമില്ലായെന്നെ,യെന്നാരെങ്കിലും
കരുതുന്നുണ്ടെങ്കിലതു ഭോഷത്തരമാ-
ണെന്നുരചെയ്തീടുന്നൂ ഞാനിഹ-
യിതൊരഹങ്കാരമല്ലെന്നുമറിയുക..
ധൈര്യശാലികളുമുള്ളിന്റെയുള്ളിലാ യ്
ഭയക്കുന്നൂ ക്ഷണിക്കപ്പെടാതുള്ളൊരെൻ
കടന്നുവരവും കണ്ണീർപ്പൂക്കളിൽ
പ്രസാദിച്ചീടുമെൻ പ്രകൃതവും..
കടന്നുവരാം ഞാനദൃശ്യനായേതു-
നിമിഷത്തിലുമൊരു ചുഴലിയായ്,
ചെറുമരങ്ങൾക്കൊപ്പം വലുതും
കടപുഴക്കുമൊരതുല്യപ്രതിഭാസമായ്!
രോദനങ്ങളും നെടുവീർപ്പുകളും
കേൾക്കുന്നതാണെനിക്കെന്നും ഹരം!
മനുജർക്കിച്ഛിതമാകാസമയങ്ങളിൽ,
വന്നു ചുടലനർത്തനമാടീടും ഞാൻ
കബന്ധങ്ങളിലാകുന്നുവെൻ താമസം.
ഹൃദയം ശിലകളാൽ നിർമ്മിതമാണെൻ
മനസ്സിൽ കനിവിന്റെ കിരണമില്ല
മിഴികൾ രണ്ടിലും കൊടുംതിമിരമെൻ
വഴികളിൽ തിങ്ങുന്നതനിശ്ചിതങ്ങൾ..
പുല്കുവാനാശിപ്പവരിൽ നിന്നു-
മോടിയകലും ഞാനെന്നാൽ,
ആട്ടിയകറ്റാൻ തുനിയുമവർക്കേറെ-
ച്ചൊരിഞ്ഞീടും മമലാളന..
രംഗബോധമില്ലത്ത കോമാളി-
യെന്നെന്നെ വിളിച്ചീടാമെന്തെന്നാൽ,
നിങ്ങളുടെ കരച്ചിലുകളാണല്ലോ-
യെന്നിൽ ചിരികളുണർത്തുന്നതും!
- ജോയ് ഗുരുവായൂർ
കരുതുന്നുണ്ടെങ്കിലതു ഭോഷത്തരമാ-
ണെന്നുരചെയ്തീടുന്നൂ ഞാനിഹ-
യിതൊരഹങ്കാരമല്ലെന്നുമറിയുക..
ധൈര്യശാലികളുമുള്ളിന്റെയുള്ളിലാ
ഭയക്കുന്നൂ ക്ഷണിക്കപ്പെടാതുള്ളൊരെൻ
കടന്നുവരവും കണ്ണീർപ്പൂക്കളിൽ
പ്രസാദിച്ചീടുമെൻ പ്രകൃതവും..
കടന്നുവരാം ഞാനദൃശ്യനായേതു-
നിമിഷത്തിലുമൊരു ചുഴലിയായ്,
ചെറുമരങ്ങൾക്കൊപ്പം വലുതും
കടപുഴക്കുമൊരതുല്യപ്രതിഭാസമായ്!
രോദനങ്ങളും നെടുവീർപ്പുകളും
കേൾക്കുന്നതാണെനിക്കെന്നും ഹരം!
മനുജർക്കിച്ഛിതമാകാസമയങ്ങളിൽ,
വന്നു ചുടലനർത്തനമാടീടും ഞാൻ
കബന്ധങ്ങളിലാകുന്നുവെൻ താമസം.
ഹൃദയം ശിലകളാൽ നിർമ്മിതമാണെൻ
മനസ്സിൽ കനിവിന്റെ കിരണമില്ല
മിഴികൾ രണ്ടിലും കൊടുംതിമിരമെൻ
വഴികളിൽ തിങ്ങുന്നതനിശ്ചിതങ്ങൾ..
പുല്കുവാനാശിപ്പവരിൽ നിന്നു-
മോടിയകലും ഞാനെന്നാൽ,
ആട്ടിയകറ്റാൻ തുനിയുമവർക്കേറെ-
ച്ചൊരിഞ്ഞീടും മമലാളന..
രംഗബോധമില്ലത്ത കോമാളി-
യെന്നെന്നെ വിളിച്ചീടാമെന്തെന്നാൽ,
നിങ്ങളുടെ കരച്ചിലുകളാണല്ലോ-
യെന്നിൽ ചിരികളുണർത്തുന്നതും!
- ജോയ് ഗുരുവായൂർ
Comments
Post a Comment