മരമൊന്നുകാണുവാൻ ഞാൻകൊതിച്ചു, നന്മ-
മനമൊന്നുകാണുവാൻ ഞാൻകൊതിച്ചു....
ഉർവ്വിയിലുരുവായ നാളൊന്നതേമുതൽ,
ഉണ്മകൾ കാണുവാൻ ഞാൻത്രസിച്ചു...
അമ്മിഞ്ഞപ്പാലിന്റെ മധുരംപോലോർത്തിടു-
മന്നത്തെ കാര്യങ്ങളോർമ്മനിൽപ്പൂ!..
അന്നത്തെ കാര്യങ്ങളോർമ്മനിൽപ്പൂ!..
അന്നൊക്കെക്കാണുന്ന കാര്യങ്ങളീവിധ-
മന്യമായ് നിൽക്കുന്നതിൽത്തപിപ്പൂ..
ഓണം, വിഷുക്കാലം ക്രിസ്തുവിൻജന്മവും,
ഒളിചിന്നും റംസാനിൻചന്ദ്രികയും,
മാനവചിത്തത്തെ ആമോദമായ്മാറ്റും,
മാലോകക്കാര്യങ്ങളായിരുന്നു!.. (2)
ദാഹിച്ചുവന്നിടും മാനവരെക്കാക്കും,
ദാഹശമനികൾ വീടുതോറും!
ഹിന്ദു-മുസ്ലീങ്ങളും കൃസ്ത്യാനിക്കൂട്ടവും
അന്തസൗഭാഗ്യത്തിൽ സംതൃപ്തരും!
ഇലയുള്ള വൃക്ഷത്തിൻക്കീഴിലായ് മേഞ്ഞിടും,
ഇരുകാലി, നാൽക്കാലി വർഗ്ഗങ്ങളും.. (2)
ഇരുളിനെ ഭയമില്ലാതെന്നും ചരിച്ചീടും,
ഇരുചിന്തയില്ലാത്ത മാനവരും!
ഇന്നത്തെ കാലമിതെങ്ങനെമാറിപ്പോ-
യെന്നറിയാതെഞാൻ നിന്നിടുന്നൂ.
ഇന്നാരുമാരെയുമറിയാത്തൊരാവണ്ണ,
മിന്നിന്റെ ശാപമായ് നിന്നിടുന്നു...
ഇന്നിന്റെ ശാപമായ് നിന്നിടുന്നു..
മതവൈര,രാഷ്ട്രീയ സ്പർദ്ധകളൊക്കെയും
മാനവമാനസത്തെ വധിച്ചു,
ആദർശധീരരാം നേതാക്കൾത്തന്നെയും
ആർക്കോയടിമകളായിപ്പോയി.
പണവും പ്രശസ്തിയും സ്ഥാനമാനങ്ങളും
പാരം മനസ്സിനെ കീഴടക്കി.. (2)
പാരിനെപ്പോലും കൊല്ലാക്കൊലചെയ്യും
പാപങ്ങളെല്ലാമേ ചെയ്തിടുന്നു.
ഇവ്വിധം മാനുഷ്യർ മുന്നോട്ടുപോയീടിൽ
ഇനിയൊരു സന്തോഷനാളുകളോ,
പുഞ്ചിരിതൂകുന്ന പൂവുകളെപ്പോലും
പില്ക്കാലമൊന്നതിൽ കാണുകില്ലാ.. (2)
മരമൊന്നുകാണുവാൻ ഞാൻകൊതിച്ചു, നന്മ-
മനമൊന്നുകാണുവാൻ ഞാൻകൊതിച്ചു...
ഉർവ്വിയിലുരുവായ നാളൊന്നതേമുതൽ,
ഉണ്മകൾ കാണുവാൻ ഞാൻത്രസിച്ചു.
അമ്മിഞ്ഞപ്പാലിന്റെ മധുരംപോലോർത്തിടു-
മന്നത്തെ കാര്യങ്ങളോർമ്മനിൽപ്പൂ!..
അന്നത്തെ കാര്യങ്ങളോർമ്മനിൽപ്പൂ!.. (2)
- ജോയ് ഗുരുവായൂർ
മനമൊന്നുകാണുവാൻ ഞാൻകൊതിച്ചു....
ഉർവ്വിയിലുരുവായ നാളൊന്നതേമുതൽ,
ഉണ്മകൾ കാണുവാൻ ഞാൻത്രസിച്ചു...
അമ്മിഞ്ഞപ്പാലിന്റെ മധുരംപോലോർത്തിടു-
മന്നത്തെ കാര്യങ്ങളോർമ്മനിൽപ്പൂ!..
അന്നത്തെ കാര്യങ്ങളോർമ്മനിൽപ്പൂ!..
അന്നൊക്കെക്കാണുന്ന കാര്യങ്ങളീവിധ-
മന്യമായ് നിൽക്കുന്നതിൽത്തപിപ്പൂ..
ഓണം, വിഷുക്കാലം ക്രിസ്തുവിൻജന്മവും,
ഒളിചിന്നും റംസാനിൻചന്ദ്രികയും,
മാനവചിത്തത്തെ ആമോദമായ്മാറ്റും,
മാലോകക്കാര്യങ്ങളായിരുന്നു!.. (2)
ദാഹിച്ചുവന്നിടും മാനവരെക്കാക്കും,
ദാഹശമനികൾ വീടുതോറും!
ഹിന്ദു-മുസ്ലീങ്ങളും കൃസ്ത്യാനിക്കൂട്ടവും
അന്തസൗഭാഗ്യത്തിൽ സംതൃപ്തരും!
ഇലയുള്ള വൃക്ഷത്തിൻക്കീഴിലായ് മേഞ്ഞിടും,
ഇരുകാലി, നാൽക്കാലി വർഗ്ഗങ്ങളും.. (2)
ഇരുളിനെ ഭയമില്ലാതെന്നും ചരിച്ചീടും,
ഇരുചിന്തയില്ലാത്ത മാനവരും!
ഇന്നത്തെ കാലമിതെങ്ങനെമാറിപ്പോ-
യെന്നറിയാതെഞാൻ നിന്നിടുന്നൂ.
ഇന്നാരുമാരെയുമറിയാത്തൊരാവണ്ണ,
മിന്നിന്റെ ശാപമായ് നിന്നിടുന്നു...
ഇന്നിന്റെ ശാപമായ് നിന്നിടുന്നു..
മതവൈര,രാഷ്ട്രീയ സ്പർദ്ധകളൊക്കെയും
മാനവമാനസത്തെ വധിച്ചു,
ആദർശധീരരാം നേതാക്കൾത്തന്നെയും
ആർക്കോയടിമകളായിപ്പോയി.
പണവും പ്രശസ്തിയും സ്ഥാനമാനങ്ങളും
പാരം മനസ്സിനെ കീഴടക്കി.. (2)
പാരിനെപ്പോലും കൊല്ലാക്കൊലചെയ്യും
പാപങ്ങളെല്ലാമേ ചെയ്തിടുന്നു.
ഇവ്വിധം മാനുഷ്യർ മുന്നോട്ടുപോയീടിൽ
ഇനിയൊരു സന്തോഷനാളുകളോ,
പുഞ്ചിരിതൂകുന്ന പൂവുകളെപ്പോലും
പില്ക്കാലമൊന്നതിൽ കാണുകില്ലാ.. (2)
മരമൊന്നുകാണുവാൻ ഞാൻകൊതിച്ചു, നന്മ-
മനമൊന്നുകാണുവാൻ ഞാൻകൊതിച്ചു...
ഉർവ്വിയിലുരുവായ നാളൊന്നതേമുതൽ,
ഉണ്മകൾ കാണുവാൻ ഞാൻത്രസിച്ചു.
അമ്മിഞ്ഞപ്പാലിന്റെ മധുരംപോലോർത്തിടു-
മന്നത്തെ കാര്യങ്ങളോർമ്മനിൽപ്പൂ!..
അന്നത്തെ കാര്യങ്ങളോർമ്മനിൽപ്പൂ!.. (2)
- ജോയ് ഗുരുവായൂർ
Comments
Post a Comment