ദേവീ നീയനഭിമുഖമായ്
ചരിഞ്ഞുകിടക്കുമ്പോളാ-
മനോഹരകേശമുലഞ്ഞു-
നിര്‍ഗളിക്കുന്നിതല്ലോ
നിശാഗന്ധിതന്‍ നറുമണം.
നുകരല്‍ നിറുത്തിയൊരളിയായ്
മലര്‍മധുവിന്‍ മയക്കത്തില്‍
പനിനീര്‍ക്കുന്തളാവൃതമാം
നിന്‍മാദകപ്പൂമേനിയില്‍
മുഖംചേര്‍ത്തുമയങ്ങാനെന്തു സുഖം.
തേജസ്സുറ്റ മണിമുഖം മറച്ചുനീ,
പൂനിലാവിന്‍പുഞ്ചിരിയോടെ,
ശാന്തമായ് ശയിക്കവേ,
നിന്‍കാര്‍കൂന്തലിനഴകാ-
യിന്ദുവും താരകറാണിമാരും
നിന്‍സൗരഭ്യത്തിലാറാടി
നിന്നെ പുണര്‍ന്നുറങ്ങവേ
കണ്ടുഞാന്‍ സുന്ദരസ്വപ്‌നങ്ങള്‍,
നിന്‍നനുത്ത ചുണ്ടുകളാലൊരു
മൃദുചുംബനം ലഭിക്കുംവരെ.
-ജോയ് ഗുരുവായൂര്‍
ചരിഞ്ഞുകിടക്കുമ്പോളാ-
മനോഹരകേശമുലഞ്ഞു-
നിര്‍ഗളിക്കുന്നിതല്ലോ
നിശാഗന്ധിതന്‍ നറുമണം.
നുകരല്‍ നിറുത്തിയൊരളിയായ്
മലര്‍മധുവിന്‍ മയക്കത്തില്‍
പനിനീര്‍ക്കുന്തളാവൃതമാം
നിന്‍മാദകപ്പൂമേനിയില്‍
മുഖംചേര്‍ത്തുമയങ്ങാനെന്തു സുഖം.
തേജസ്സുറ്റ മണിമുഖം മറച്ചുനീ,
പൂനിലാവിന്‍പുഞ്ചിരിയോടെ,
ശാന്തമായ് ശയിക്കവേ,
നിന്‍കാര്‍കൂന്തലിനഴകാ-
യിന്ദുവും താരകറാണിമാരും
നിന്‍സൗരഭ്യത്തിലാറാടി
നിന്നെ പുണര്‍ന്നുറങ്ങവേ
കണ്ടുഞാന്‍ സുന്ദരസ്വപ്‌നങ്ങള്‍,
നിന്‍നനുത്ത ചുണ്ടുകളാലൊരു
മൃദുചുംബനം ലഭിക്കുംവരെ.
-ജോയ് ഗുരുവായൂര്‍
Comments
Post a Comment