വൃശ്ചികക്കാറ്റിന്നീണം കര്‍ണ്ണത്തെ പുല്‍കീടുമ്പോ-
ളെത്തുമീപ്പാടത്തെന്നും നിറയേ ബാലകന്മാര്‍.
പട്ടത്തിന്‍ ചരടിന്മേല്‍ പിടിച്ചു വലിക്കുകില്‍
പറക്കും മന്ദംമന്ദം വാനിലാ വര്‍ണ്ണക്കിണ്ണം.
ഉള്ളത്തിന്‍ തുടികൊട്ടല്‍ പാടത്തങ്ങുയരുമ്പോള്‍
മാനത്തെ ദിവാകരന്‍ ഇമ്പമായ് നോക്കീടുന്നു.
കൊഴിഞ്ഞ കതിരുകള്‍ ചികഞ്ഞുതിന്നീടുവാന്‍,
കാക്കയും കുരുവിയും കലമ്പിപ്പാറീടുന്നു.
ഓലകളിളം കാറ്റില്‍ പുന്നാരമോതീടുമ്പോള്‍,
ഒറ്റയ്ക്കാ കാക്കക്കൂട്ടില്‍ കുഞ്ഞൊന്നു മയങ്ങുന്നു.
കാറ്റുമായ് കൂട്ടുകൂടി ഇളകും കവുങ്ങുകള്‍-
കരങ്ങള്‍ നീട്ടീടുന്നൂ കാറ്റിനെ തഴുകുന്നു.
വീണൊരാ പാളക്കൈയിലിരുന്നു പൈതങ്ങളും,,
ഉച്ചത്തിലാര്‍ത്തുകൊണ്ടു കളിച്ചു തകര്‍ക്കുന്നു..
കാല്പ്പന്തിന്‍ പുറകിലാ കുട്ടികളോടീടവേ
കൊയ്തിട്ട കുറ്റിതട്ടി പാദങ്ങള്‍ മുറിയുന്നു..
മോദത്താല്‍ തുടുത്തൊരു മുഖമായര്‍ക്കനവന്‍,
ശൈലത്തിന്‍ ചരിവിലെക്കിറങ്ങിപ്പോയീടുന്നു.
മലതന്‍ മുകളിലെ കോവിലിന്‍ കുളത്തിലെ,
കറുത്ത ചേലക്കാരോ ശരണമോതീടുന്നു.
സന്ധ്യയെ തഴുകിക്കൊണ്ടനിലന്‍ വന്നീടുമ്പോള്‍,
സൈകതത്തുറകളില്‍ കുളിരു കോരീടുന്നു.
തൂമഞ്ഞിന്‍ തണുപ്പിനാല്‍ കൂരകള്‍ മയങ്ങവേ,
തൂവെള്ളച്ചിരിത്തൂകി സുധാംശു മരുവുന്നു.
- ജോയ് ഗുരുവായൂര്‍

Comments
Post a Comment