കണിക്കൊന്ന പൂത്തൊരാ സുന്ദരവീഥിയില്‍
നിന്‍റെ കാലൊച്ചഞാന്‍ തേടീ.
നിന്നുടെ നിശ്വാസധാരയാം തെന്നലില്‍
ആകെക്കുളിരാന്‍ കൊതിച്ചൂ.
വേനലില്‍ പുണ്യമാം വിഷുവന്നീടുകില്‍
കാറ്റിനും വേണുവിന്‍ നാദം.
വിളഞ്ഞുകിടക്കുമാ ലതകള്‍തന്‍ മാനസം
തുടിക്കുന്നിതല്ലോ നിനക്കായ്.
എന്നകതാരിലെ വിഷുക്കണി കാണുവാന്‍
എത്തീടുകില്ലേ നീ കണ്ണാ
നിന്നുടെ ഗൗരമാം ചേലയിലെന്മുഖം
ചേര്‍ത്തങ്ങ് തഴുകില്ലേ കണ്ണാ...
കണിക്കൊന്ന പൂത്തൊരാ സുന്ദരവീഥിയില്‍
നിന്‍റെ കാലൊച്ചഞാന്‍ തേടീ.
നിന്നുടെ നിശ്വാസധാരയാം തെന്നലില്‍
ആകെക്കുളിരാന്‍ കൊതിപ്പൂ. (2)
- ജോയ് ഗുരുവായൂര്‍
നിന്‍റെ കാലൊച്ചഞാന്‍ തേടീ.
നിന്നുടെ നിശ്വാസധാരയാം തെന്നലില്‍
ആകെക്കുളിരാന്‍ കൊതിച്ചൂ.
വേനലില്‍ പുണ്യമാം വിഷുവന്നീടുകില്‍
കാറ്റിനും വേണുവിന്‍ നാദം.
വിളഞ്ഞുകിടക്കുമാ ലതകള്‍തന്‍ മാനസം
തുടിക്കുന്നിതല്ലോ നിനക്കായ്.
എന്നകതാരിലെ വിഷുക്കണി കാണുവാന്‍
എത്തീടുകില്ലേ നീ കണ്ണാ
നിന്നുടെ ഗൗരമാം ചേലയിലെന്മുഖം
ചേര്‍ത്തങ്ങ് തഴുകില്ലേ കണ്ണാ...
കണിക്കൊന്ന പൂത്തൊരാ സുന്ദരവീഥിയില്‍
നിന്‍റെ കാലൊച്ചഞാന്‍ തേടീ.
നിന്നുടെ നിശ്വാസധാരയാം തെന്നലില്‍
ആകെക്കുളിരാന്‍ കൊതിപ്പൂ. (2)
- ജോയ് ഗുരുവായൂര്‍
Comments
Post a Comment