താതനായിരുന്നില്ലയദ്ദേഹം!..
എറെ വര്‍ഷങ്ങള്‍ക്കുമുമ്പ്,
ബസ്സിറങ്ങുന്ന കവലയിലെ
ചായക്കടയില്‍നിന്ന്,
അല്ലാ 'ഹോട്ടല്‍'.....,
സുഖിയനും പഴംപൊരിയും
പാലുംവെള്ളവും
വാങ്ങിത്തന്നിരുന്നയൊരാളെ,
മീശനരച്ചുതുടങ്ങിയയിക്കാലത്തും
ഓര്‍ക്കാത്ത ദിവസങ്ങളില്ല!
ചെങ്കല്‍പ്പാതയിലൂടെ
എന്നെയും സഹോദരനെയും,
സ്നേഹത്തില്‍ ചാലിച്ച,
ഉമ്മകള്‍തന്നുകൊണ്ട്,
മാറിന്നിരുവശത്തുമായി വഹിച്ച്,
വിയര്‍ത്തുകുളിച്ച്,
പഞ്ചായത്തുവഴിയിലൂടെ
കാതങ്ങള്‍ താണ്ടിയിരുന്നയൊരാളെ!
ഓണം വരുമ്പോള്‍,
ഇഷ്ടാനുസരണമുള്ള
ഉടുപ്പുകളെടുത്തുതന്ന്,
വിസ്മയിപ്പിച്ചിരുന്നയൊരാളെ!...
കുളങ്ങളില്‍ കുളിക്കുന്നതും
കളങ്ങളില്‍ കളിക്കുന്നതും
തോട്ടുവെള്ളത്തിലെ മീന്‍പിടിക്കുന്നതും
സൈക്കിള്‍ച്ചവിട്ടു പഠിക്കുന്നതും
പടക്കങ്ങള്‍ പൊട്ടിക്കുന്നതും
ഉത്സവപ്പറമ്പിലലയുന്നതുമെല്ലാം
സ്വഭവനത്തില്‍ നിന്നുള്ള
ഉപരോധങ്ങളായിരുന്ന നാളുകളില്‍
സൈക്കിളിന്‍റെ മുന്നിലും പിന്നിലുമിരുത്തി,
ഉത്സവപ്പറപ്പുകളിലെ
നാടകങ്ങള്‍ കാണിച്ചുതരികയും
ഉറങ്ങാതിരിക്കുവാന്‍
കട്ടന്‍കാപ്പിയും പപ്പടവടയും
വാങ്ങിത്തരികയും
പെരുന്നാളുകളില്‍ പൊട്ടിക്കാന്‍
പടക്കങ്ങളും
കത്തിക്കാന്‍ കമ്പിത്തിരികളും
യഥേഷ്ടമൊരുക്കുകയും
വെള്ളംനിറഞ്ഞ കോള്‍പ്പാടങ്ങളില്‍
ചൂണ്ടയിട്ടു മീന്‍പിടിക്കുവാന്‍
കൂടെ നിറുത്തുകയും
ഉപ്പുകൂട്ടിക്കഴിക്കുവാന്‍
മാവിലെ മൂവാണ്ടന്‍മാങ്ങകള്‍
എറിഞ്ഞുവീഴ്ത്തിത്തരികയും
ഞങ്ങളോടൊത്തൊരു കൂട്ടുകാരനായ്
കളികളിലേര്‍പ്പെടുകയും ചെയ്തിരുന്ന,
പകരംവയ്ക്കാനില്ലാത്തൊരു
മാതുലഹൃദയമേ.. വാഴ്ക വാഴ്ക
മറക്കില്ലൊരിക്കലുമാ നല്ലനാളുകള്‍!
- ജോയ് ഗുരുവായൂര്‍
എറെ വര്‍ഷങ്ങള്‍ക്കുമുമ്പ്,
ബസ്സിറങ്ങുന്ന കവലയിലെ
ചായക്കടയില്‍നിന്ന്,
അല്ലാ 'ഹോട്ടല്‍'.....,
സുഖിയനും പഴംപൊരിയും
പാലുംവെള്ളവും
വാങ്ങിത്തന്നിരുന്നയൊരാളെ,
മീശനരച്ചുതുടങ്ങിയയിക്കാലത്തും
ഓര്‍ക്കാത്ത ദിവസങ്ങളില്ല!
ചെങ്കല്‍പ്പാതയിലൂടെ
എന്നെയും സഹോദരനെയും,
സ്നേഹത്തില്‍ ചാലിച്ച,
ഉമ്മകള്‍തന്നുകൊണ്ട്,
മാറിന്നിരുവശത്തുമായി വഹിച്ച്,
വിയര്‍ത്തുകുളിച്ച്,
പഞ്ചായത്തുവഴിയിലൂടെ
കാതങ്ങള്‍ താണ്ടിയിരുന്നയൊരാളെ!
ഓണം വരുമ്പോള്‍,
ഇഷ്ടാനുസരണമുള്ള
ഉടുപ്പുകളെടുത്തുതന്ന്,
വിസ്മയിപ്പിച്ചിരുന്നയൊരാളെ!...
കുളങ്ങളില്‍ കുളിക്കുന്നതും
കളങ്ങളില്‍ കളിക്കുന്നതും
തോട്ടുവെള്ളത്തിലെ മീന്‍പിടിക്കുന്നതും
സൈക്കിള്‍ച്ചവിട്ടു പഠിക്കുന്നതും
പടക്കങ്ങള്‍ പൊട്ടിക്കുന്നതും
ഉത്സവപ്പറമ്പിലലയുന്നതുമെല്ലാം
സ്വഭവനത്തില്‍ നിന്നുള്ള
ഉപരോധങ്ങളായിരുന്ന നാളുകളില്‍
സൈക്കിളിന്‍റെ മുന്നിലും പിന്നിലുമിരുത്തി,
ഉത്സവപ്പറപ്പുകളിലെ
നാടകങ്ങള്‍ കാണിച്ചുതരികയും
ഉറങ്ങാതിരിക്കുവാന്‍
കട്ടന്‍കാപ്പിയും പപ്പടവടയും
വാങ്ങിത്തരികയും
പെരുന്നാളുകളില്‍ പൊട്ടിക്കാന്‍
പടക്കങ്ങളും
കത്തിക്കാന്‍ കമ്പിത്തിരികളും
യഥേഷ്ടമൊരുക്കുകയും
വെള്ളംനിറഞ്ഞ കോള്‍പ്പാടങ്ങളില്‍
ചൂണ്ടയിട്ടു മീന്‍പിടിക്കുവാന്‍
കൂടെ നിറുത്തുകയും
ഉപ്പുകൂട്ടിക്കഴിക്കുവാന്‍
മാവിലെ മൂവാണ്ടന്‍മാങ്ങകള്‍
എറിഞ്ഞുവീഴ്ത്തിത്തരികയും
ഞങ്ങളോടൊത്തൊരു കൂട്ടുകാരനായ്
കളികളിലേര്‍പ്പെടുകയും ചെയ്തിരുന്ന,
പകരംവയ്ക്കാനില്ലാത്തൊരു
മാതുലഹൃദയമേ.. വാഴ്ക വാഴ്ക
മറക്കില്ലൊരിക്കലുമാ നല്ലനാളുകള്‍!
- ജോയ് ഗുരുവായൂര്‍
Comments
Post a Comment