"തുമ്പികൾ" കൂട്ടായ്മ്മ, "പുകമറയിൽ" എന്ന വിഷയത്തിൽ നടത്തിയ കവിതാരചനാമത്സരത്തിൽ സുവർണ്ണനക്ഷത്രം നേടിയ എന്റെ കവിത. തുമ്പികളുടെ സംഘാടകർക്ക് നന്ദി.. അഭിവാദ്യങ്ങൾ!
സംശയമെന്നൊരു പുകമറതന്നിലായ്
നീറിപ്പുകയുന്നു മർത്യർ.
വിശ്വാസക്കോട്ടകൾ തച്ചുതകർക്കുന്ന
സംശയമല്ലോ വിപത്ത്.
രാവിലെപ്പോലും ചിരിച്ചുപിരിഞ്ഞവർ
മദ്ധ്യാഹ്നത്തോടെയിടയും.
നാരദസൂക്തങ്ങളോതിക്കൊടുക്കുന്ന
ദോഷൈകദൃക്ക് രസിക്കും.
നല്ല ബന്ധങ്ങൾ സുഗന്ധംപരത്തുമ്പോൾ
ഒട്ടുംസഹിക്കാത്ത വർഗ്ഗം,
സൗഹൃദഭാവത്തിൽ വന്നണഞ്ഞിട്ടങ്ങു,
മ്ലേച്ഛമാം കാര്യങ്ങൾചൊല്ലും.
ദുർബ്ബലമാനസരായിടും മാനവർ
ഒട്ടൊന്നു ദുഖത്തിലാഴും.
വിശ്വാസവഞ്ചനയ്ക്കിരയായതോർത്തോത്തു
വ്യഥിത മാനസരാകും.
അത്രമേൽ സ്നേഹിച്ച സ്വന്തംസുഹൃത്തിന്റെ
മനമൊരു പാപക്കടലോ?!
എങ്ങനെയങ്ങനെ തന്നോടുചെയ്യുവാൻ,
ആത്മാർത്ഥ മിത്രത്തിനാവും?!
രാവുകൾ പകലുകൾ ചിന്തകളായിരം,
നിദ്രയെപ്പോലും ഹനിക്കും.
സ്വന്തംസുഹൃത്തിനെ അവിശ്വസിച്ചീടുവാ-
നാവാതെ നിത്യം മരുവും.
നല്ല ബന്ധങ്ങളിൽ വിള്ളൽവീഴ്ത്തീടുവാൻ
സാത്താന്മാരായിരം ചുറ്റിൽ.
ഇത്തരക്കാരുടെ പുകമറവേലകൾ
നമ്മെ കുടുക്കുവാൻമാത്രം.
സത്യങ്ങളെല്ലാമേ നേരിട്ടാരായുവാൻ,
നമ്മൾ ശ്രമിക്കുകവേണം.
മറ്റുള്ളോർചൊല്ലുന്ന വാക്കുകൾകേട്ടിട്ട്,
കളയാതേ നല്ലബന്ധങ്ങൾ.
സൗഹൃദമെന്നാൽ സുഗന്ധംപരത്തുന്ന
നിർമ്മലസൂനമതുപോൽ,
സ്നേഹവിശ്വാസങ്ങളാകുമാരാമത്തിൽ
ശോഭയേകീടട്ടേ നിത്യം!
- ജോയ് ഗുരുവായൂർ
സംശയമെന്നൊരു പുകമറതന്നിലായ്
നീറിപ്പുകയുന്നു മർത്യർ.
വിശ്വാസക്കോട്ടകൾ തച്ചുതകർക്കുന്ന
സംശയമല്ലോ വിപത്ത്.
രാവിലെപ്പോലും ചിരിച്ചുപിരിഞ്ഞവർ
മദ്ധ്യാഹ്നത്തോടെയിടയും.
നാരദസൂക്തങ്ങളോതിക്കൊടുക്കുന്ന
ദോഷൈകദൃക്ക് രസിക്കും.
നല്ല ബന്ധങ്ങൾ സുഗന്ധംപരത്തുമ്പോൾ
ഒട്ടുംസഹിക്കാത്ത വർഗ്ഗം,
സൗഹൃദഭാവത്തിൽ വന്നണഞ്ഞിട്ടങ്ങു,
മ്ലേച്ഛമാം കാര്യങ്ങൾചൊല്ലും.
ദുർബ്ബലമാനസരായിടും മാനവർ
ഒട്ടൊന്നു ദുഖത്തിലാഴും.
വിശ്വാസവഞ്ചനയ്ക്കിരയായതോർത്തോത്തു
വ്യഥിത മാനസരാകും.
അത്രമേൽ സ്നേഹിച്ച സ്വന്തംസുഹൃത്തിന്റെ
മനമൊരു പാപക്കടലോ?!
എങ്ങനെയങ്ങനെ തന്നോടുചെയ്യുവാൻ,
ആത്മാർത്ഥ മിത്രത്തിനാവും?!
രാവുകൾ പകലുകൾ ചിന്തകളായിരം,
നിദ്രയെപ്പോലും ഹനിക്കും.
സ്വന്തംസുഹൃത്തിനെ അവിശ്വസിച്ചീടുവാ-
നാവാതെ നിത്യം മരുവും.
നല്ല ബന്ധങ്ങളിൽ വിള്ളൽവീഴ്ത്തീടുവാൻ
സാത്താന്മാരായിരം ചുറ്റിൽ.
ഇത്തരക്കാരുടെ പുകമറവേലകൾ
നമ്മെ കുടുക്കുവാൻമാത്രം.
സത്യങ്ങളെല്ലാമേ നേരിട്ടാരായുവാൻ,
നമ്മൾ ശ്രമിക്കുകവേണം.
മറ്റുള്ളോർചൊല്ലുന്ന വാക്കുകൾകേട്ടിട്ട്,
കളയാതേ നല്ലബന്ധങ്ങൾ.
സൗഹൃദമെന്നാൽ സുഗന്ധംപരത്തുന്ന
നിർമ്മലസൂനമതുപോൽ,
സ്നേഹവിശ്വാസങ്ങളാകുമാരാമത്തിൽ
ശോഭയേകീടട്ടേ നിത്യം!
- ജോയ് ഗുരുവായൂർ
Comments
Post a Comment