വാനിലുദിച്ചൊരു താരകശോഭയില്‍
ജ്ഞാനികള്‍ മൂവരും നീങ്ങി..
ബത്ലേഹം പുല്ക്കൂട്ടില്‍ ജാതനാം യേശുതന്‍
തൃപ്പാദം തൊട്ടുവണങ്ങാന്‍
മഞ്ഞുപൊഴിയുന്ന, മാമരം കോച്ചുന്ന
ദിവ്യമാം രാത്രിയതൊന്നില്‍
കാലിത്തൊഴുത്തിലെ കച്ചിയാംമെത്തയില്‍
സ്നേഹത്തിന്‍ നാഥന്‍ പിറന്നു.
ആഹ്ലാദചിത്തമായ് വാനംപൊഴിച്ചു,
തൂമഞ്ഞില്‍ ദിവ്യപ്രകാശം
മാലാഖമാരോ വാനില്‍നിറഞ്ഞങ്ങു
സ്തോത്രഗീതങ്ങള്‍ പാടി
ഉണ്ണിയെയാദ്യമായ്കണ്ടൊരിടയരോ
തപ്പുകള്‍കൊട്ടിയും താളംപിടിച്ചും,
മാനവരക്ഷയ്ക്കായ് ഭൂമിയില്‍ വന്നൊരാ
ദൈവത്തിന്‍പുത്രനെ വാഴ്ത്തി
മരണത്തെ പേടിച്ച ക്രൂരനാംരാജാവ്
പൈതങ്ങളെ കൊന്നൊടുക്കേ,
ഉണ്ണിയെ കണ്ണില്‍പ്പെടുത്താതെ കാത്തല്ലോ,
സ്വര്‍ഗ്ഗസ്ഥനായ പിതാവ്
അമ്മയാം മറിയത്തിന്നുദരത്തിന്‍ഫലമായ
സ്നേഹത്തിന്‍ പൈതലാം യേശൂ..
ഞങ്ങളിലെന്നെന്നുമേകണേ ചൈതന്യം
സത്യത്തിന്‍ പാതയില്‍ നീങ്ങാന്‍.
- ജോയ് ഗുരുവായൂര്‍
ജ്ഞാനികള്‍ മൂവരും നീങ്ങി..
ബത്ലേഹം പുല്ക്കൂട്ടില്‍ ജാതനാം യേശുതന്‍
തൃപ്പാദം തൊട്ടുവണങ്ങാന്‍
മഞ്ഞുപൊഴിയുന്ന, മാമരം കോച്ചുന്ന
ദിവ്യമാം രാത്രിയതൊന്നില്‍
കാലിത്തൊഴുത്തിലെ കച്ചിയാംമെത്തയില്‍
സ്നേഹത്തിന്‍ നാഥന്‍ പിറന്നു.
ആഹ്ലാദചിത്തമായ് വാനംപൊഴിച്ചു,
തൂമഞ്ഞില്‍ ദിവ്യപ്രകാശം
മാലാഖമാരോ വാനില്‍നിറഞ്ഞങ്ങു
സ്തോത്രഗീതങ്ങള്‍ പാടി
ഉണ്ണിയെയാദ്യമായ്കണ്ടൊരിടയരോ
തപ്പുകള്‍കൊട്ടിയും താളംപിടിച്ചും,
മാനവരക്ഷയ്ക്കായ് ഭൂമിയില്‍ വന്നൊരാ
ദൈവത്തിന്‍പുത്രനെ വാഴ്ത്തി
മരണത്തെ പേടിച്ച ക്രൂരനാംരാജാവ്
പൈതങ്ങളെ കൊന്നൊടുക്കേ,
ഉണ്ണിയെ കണ്ണില്‍പ്പെടുത്താതെ കാത്തല്ലോ,
സ്വര്‍ഗ്ഗസ്ഥനായ പിതാവ്
അമ്മയാം മറിയത്തിന്നുദരത്തിന്‍ഫലമായ
സ്നേഹത്തിന്‍ പൈതലാം യേശൂ..
ഞങ്ങളിലെന്നെന്നുമേകണേ ചൈതന്യം
സത്യത്തിന്‍ പാതയില്‍ നീങ്ങാന്‍.
- ജോയ് ഗുരുവായൂര്‍
Comments
Post a Comment