തിളച്ചുമറിയുന്ന വെളിച്ചെണ്ണയില്‍
നൃത്തംചെയ്യുന്ന കായവറുത്തതും
കാളന്‍, ഓലന്‍, സാമ്പാര്‍, അവിയല്‍,
പുളിശ്ശേരി, എരിശ്ശേരി, തീയല്‍, പപ്പടം,
എന്നിവയുടെ മനംമയക്കുന്ന ഗന്ധത്തിലുമുപരി,
വിഷുവെന്നെയോര്‍മ്മിപ്പിക്കുന്നത്...
ഷാജിയുടെ അമ്മ രാധേടത്തിയെയാണ്;
അവര്‍ കൊണ്ടുവരുന്ന
വിഷുക്കട്ടയും പപ്പടങ്ങളെയുമാണ്.
ലക്ഷ്മിക്കുട്ടിയമ്മയെയും
അവരുണ്ടാക്കുന്ന പാലടപ്രഥമനെയുമാണ്.
കോമളച്ചേച്ചിയുടേയും ഷീലയുടെയും
ബാക്കിയുള്ളവരുടെയും വട്ടക്കളിയാണ്.
സുരേഷിന്റെയും, അശോകന്റെയും,
ഹരിയുടെയും, വാസ്വേട്ടന്റെയും
അമ്മ തരുന്ന കുമ്പിള്‍പ്പുഴുക്കാണ്;
പിശുക്കനായ അപ്പാപ്പന്‍
ചന്തയില്‍നിന്നു വാങ്ങിക്കൊണ്ടുവരുന്ന
ഏറുപടക്കങ്ങളാണ്;
ഇറച്ചിയും മീനും വര്‍ജ്ജിച്ച
നസ്രാണിവീടുകളില്‍നിന്നുയരുന്ന
കൊതി തോന്നിക്കാത്ത പച്ചക്കറിഗന്ധങ്ങളാണ്.
ദൈവമേ, ഈ സ്വര്‍ഗ്ഗമെങ്ങു പോയ്പ്പോയ്?!
വിഷുവെന്നാല്‍ ഇതൊക്കെയായിരുന്നുവെന്നു
പറഞ്ഞാലിന്നു മക്കള്‍ വിശ്വസിക്കുമോ ആവോ?!
നൃത്തംചെയ്യുന്ന കായവറുത്തതും
കാളന്‍, ഓലന്‍, സാമ്പാര്‍, അവിയല്‍,
പുളിശ്ശേരി, എരിശ്ശേരി, തീയല്‍, പപ്പടം,
എന്നിവയുടെ മനംമയക്കുന്ന ഗന്ധത്തിലുമുപരി,
വിഷുവെന്നെയോര്‍മ്മിപ്പിക്കുന്നത്...
ഷാജിയുടെ അമ്മ രാധേടത്തിയെയാണ്;
അവര്‍ കൊണ്ടുവരുന്ന
വിഷുക്കട്ടയും പപ്പടങ്ങളെയുമാണ്.
ലക്ഷ്മിക്കുട്ടിയമ്മയെയും
അവരുണ്ടാക്കുന്ന പാലടപ്രഥമനെയുമാണ്.
കോമളച്ചേച്ചിയുടേയും ഷീലയുടെയും
ബാക്കിയുള്ളവരുടെയും വട്ടക്കളിയാണ്.
സുരേഷിന്റെയും, അശോകന്റെയും,
ഹരിയുടെയും, വാസ്വേട്ടന്റെയും
അമ്മ തരുന്ന കുമ്പിള്‍പ്പുഴുക്കാണ്;
പിശുക്കനായ അപ്പാപ്പന്‍
ചന്തയില്‍നിന്നു വാങ്ങിക്കൊണ്ടുവരുന്ന
ഏറുപടക്കങ്ങളാണ്;
ഇറച്ചിയും മീനും വര്‍ജ്ജിച്ച
നസ്രാണിവീടുകളില്‍നിന്നുയരുന്ന
കൊതി തോന്നിക്കാത്ത പച്ചക്കറിഗന്ധങ്ങളാണ്.
ദൈവമേ, ഈ സ്വര്‍ഗ്ഗമെങ്ങു പോയ്പ്പോയ്?!
വിഷുവെന്നാല്‍ ഇതൊക്കെയായിരുന്നുവെന്നു
പറഞ്ഞാലിന്നു മക്കള്‍ വിശ്വസിക്കുമോ ആവോ?!
Comments
Post a Comment