ഒറ്റത്തോര്‍ത്തുമായ്,
'പട'നയിച്ചീടുമ്പോള്‍
പതറിയതില്ലൊട്ടുമാ,മനസ്സ്.
മുഖത്തടിയേറ്റ്,
പല്ലുതെറിക്കുമ്പോള്‍
കോപിച്ചിരുന്നില്ലയാ,മനസ്സ്
തോല്‍വികളെന്നെന്നും,
നിരകള്‍ തീര്‍ക്കുമ്പോള്‍
നിരാശാനായില്ലയാ,മനസ്സ്.
രാജ്യമങ്ങിങ്ങോളം,
പദയാത്ര ചെയ്തപ്പോള്‍
തളരാതെയെന്നുമേയാ,മനസ്സ്
സഹനത്തിന്‍പര്‍വ്വങ്ങള്‍,
ആവോളമേറ്റിയും
ഇടറിയില്ലൊട്ടുമേയാ,മനസ്സ്
ലോകപ്രശസ്തനായ്,
കീര്‍ത്തിപരന്നിട്ടും
അഹങ്കരിച്ചിട്ടില്ലയാ,മനസ്സ്.
അധികാരസ്ഥാനങ്ങള്‍,
മുന്നിലായ് വെച്ചപ്പോള്‍
ആഗ്രഹിച്ചില്ലൊട്ടുമാ,മനസ്സ്.
പരദേശിവെടിയുണ്ട,
പേമാരി തീര്‍ത്തപ്പോള്‍
ഒട്ടുംവിറയ്ക്കാത്തൊരാ,മനസ്സ്,
ദേശിതന്‍ വെടിയുണ്ട,
നെഞ്ചുപിളര്‍ന്നപ്പോള്‍,
വിങ്ങിവിതുമ്പിക്കരഞ്ഞിരിക്കാം.
- ജോയ് ഗുരുവായൂര്‍
'പട'നയിച്ചീടുമ്പോള്‍
പതറിയതില്ലൊട്ടുമാ,മനസ്സ്.
മുഖത്തടിയേറ്റ്,
പല്ലുതെറിക്കുമ്പോള്‍
കോപിച്ചിരുന്നില്ലയാ,മനസ്സ്
തോല്‍വികളെന്നെന്നും,
നിരകള്‍ തീര്‍ക്കുമ്പോള്‍
നിരാശാനായില്ലയാ,മനസ്സ്.
രാജ്യമങ്ങിങ്ങോളം,
പദയാത്ര ചെയ്തപ്പോള്‍
തളരാതെയെന്നുമേയാ,മനസ്സ്
സഹനത്തിന്‍പര്‍വ്വങ്ങള്‍,
ആവോളമേറ്റിയും
ഇടറിയില്ലൊട്ടുമേയാ,മനസ്സ്
ലോകപ്രശസ്തനായ്,
കീര്‍ത്തിപരന്നിട്ടും
അഹങ്കരിച്ചിട്ടില്ലയാ,മനസ്സ്.
അധികാരസ്ഥാനങ്ങള്‍,
മുന്നിലായ് വെച്ചപ്പോള്‍
ആഗ്രഹിച്ചില്ലൊട്ടുമാ,മനസ്സ്.
പരദേശിവെടിയുണ്ട,
പേമാരി തീര്‍ത്തപ്പോള്‍
ഒട്ടുംവിറയ്ക്കാത്തൊരാ,മനസ്സ്,
ദേശിതന്‍ വെടിയുണ്ട,
നെഞ്ചുപിളര്‍ന്നപ്പോള്‍,
വിങ്ങിവിതുമ്പിക്കരഞ്ഞിരിക്കാം.
- ജോയ് ഗുരുവായൂര്‍
Comments
Post a Comment