ലോകത്തിലെ ഏറ്റവുംവലിയ
ഒളിച്ചുകളിക്കാരിയാണവളെന്നു,
ഞാന്‍ പറയും...
നിദ്രയുടെ,
നിര്‍ണ്ണയമില്ലാത്ത യാമങ്ങളില്‍,
മനസ്സിനെ മദിപ്പിച്ചുകൊണ്ട്,
കള്ളിയെപ്പോലൊരു വരവാണ്...
വിലാസമെഴുതിയെടുക്കാനോ,
വരച്ചിടാനോ, ഒരു,
പേനയോ, കടലാസ്സോ കിട്ടില്ല...
തലയിണക്കരികിലിവവെച്ച്,
വാരിക്കുഴിതീര്‍ക്കുന്ന ദിവസങ്ങളിലോ,
അവള്‍ വരികയുമില്ലാ...
ചുമ്മാ, മസ്തിഷ്ക്കച്ചുളിവുകളില്‍
കുരുക്കിയിടാന്‍ ശ്രമിച്ചാലോ,
സൂര്യനുദിക്കുന്നതിലുംമുന്നേ,
ഊര്‍ന്നുപോയുമിരിക്കും..
പിടികൊടുക്കുന്നവളല്ലാ താനെന്ന,
അഹംഭാവവുംപോരാതെ,
നമ്മെ ഞെട്ടിച്ചുകൊണ്ടൊരു
സുപ്രഭാതത്തില്‍,
മറ്റുള്ളവരുടെ ഭാവനകളിലൂടെ,
ഇറങ്ങിവന്ന്,
നമ്മളെ പരിഹസിക്കാനും,
അവള്‍ക്കൊരു മടിയുമില്ലാ...
ഇനി പറയൂ...
എന്തുചൊല്ലിയവളെ വിളിക്കണം?..
- ജോയ് ഗുരുവായൂര്‍
ഒളിച്ചുകളിക്കാരിയാണവളെന്നു,
ഞാന്‍ പറയും...
നിദ്രയുടെ,
നിര്‍ണ്ണയമില്ലാത്ത യാമങ്ങളില്‍,
മനസ്സിനെ മദിപ്പിച്ചുകൊണ്ട്,
കള്ളിയെപ്പോലൊരു വരവാണ്...
വിലാസമെഴുതിയെടുക്കാനോ,
വരച്ചിടാനോ, ഒരു,
പേനയോ, കടലാസ്സോ കിട്ടില്ല...
തലയിണക്കരികിലിവവെച്ച്,
വാരിക്കുഴിതീര്‍ക്കുന്ന ദിവസങ്ങളിലോ,
അവള്‍ വരികയുമില്ലാ...
ചുമ്മാ, മസ്തിഷ്ക്കച്ചുളിവുകളില്‍
കുരുക്കിയിടാന്‍ ശ്രമിച്ചാലോ,
സൂര്യനുദിക്കുന്നതിലുംമുന്നേ,
ഊര്‍ന്നുപോയുമിരിക്കും..
പിടികൊടുക്കുന്നവളല്ലാ താനെന്ന,
അഹംഭാവവുംപോരാതെ,
നമ്മെ ഞെട്ടിച്ചുകൊണ്ടൊരു
സുപ്രഭാതത്തില്‍,
മറ്റുള്ളവരുടെ ഭാവനകളിലൂടെ,
ഇറങ്ങിവന്ന്,
നമ്മളെ പരിഹസിക്കാനും,
അവള്‍ക്കൊരു മടിയുമില്ലാ...
ഇനി പറയൂ...
എന്തുചൊല്ലിയവളെ വിളിക്കണം?..
- ജോയ് ഗുരുവായൂര്‍
Comments
Post a Comment