കര്‍ണ്ണികാരം പൂവിടുന്ന
മേടമാസപ്പുലരിയില്‍
കണ്ടുഞാനെന്‍ കണിയായി
താമരപ്പൂങ്കണ്ണനെ.
കണ്ണെഴുതി പൊട്ടുതൊട്ട്
കരിനീലമിഴിയഴകില്‍
കാത്തിരിപ്പൂയെന്നുമെന്നും
നിന്നെയൊന്നുകാണുവാന്‍.
നിന്‍റെ ചുണ്ടിലഞ്ചിനില്ക്കും
പുഞ്ചിരിപ്പൂന്തേനതും
നല്ലപട്ടുചേലയും,
മൌലിമലര്‍പ്പീലിയും,
നിത്യവുംകണികണ്ടുകൊണ്ട്
പ്രണയതല്പമായിടും,
നിന്‍റെമാറില്‍ ചായുറങ്ങും
രാധയായിത്തീരണം.
കണ്ണുകളടച്ചിടുമ്പോള്‍
മുന്നില്‍വന്നു നിന്നിടും
കള്ളച്ചിരിയുമായെന്‍
പ്രിയതോഴാ വല്ലഭാ.
കാണാതെവയ്യയെന്നും
മുകുന്ദനേ, മുരാരിയേ
കാണാമറയത്തു
പോയിടാതെ പ്രിയനേ.
നല്ല കണിവെള്ളരിയില്‍
പൊന്നുചാര്‍ത്തി വയ്ച്ചിടാം
കണ്ണാടിയില്‍ കാത്തുവയ്ച്ച
ഹൃദയമെന്‍റെ നല്കീടാം.
- ജോയ് ഗുരുവായൂര്‍
മേടമാസപ്പുലരിയില്‍
കണ്ടുഞാനെന്‍ കണിയായി
താമരപ്പൂങ്കണ്ണനെ.
കണ്ണെഴുതി പൊട്ടുതൊട്ട്
കരിനീലമിഴിയഴകില്‍
കാത്തിരിപ്പൂയെന്നുമെന്നും
നിന്നെയൊന്നുകാണുവാന്‍.
നിന്‍റെ ചുണ്ടിലഞ്ചിനില്ക്കും
പുഞ്ചിരിപ്പൂന്തേനതും
നല്ലപട്ടുചേലയും,
മൌലിമലര്‍പ്പീലിയും,
നിത്യവുംകണികണ്ടുകൊണ്ട്
പ്രണയതല്പമായിടും,
നിന്‍റെമാറില്‍ ചായുറങ്ങും
രാധയായിത്തീരണം.
കണ്ണുകളടച്ചിടുമ്പോള്‍
മുന്നില്‍വന്നു നിന്നിടും
കള്ളച്ചിരിയുമായെന്‍
പ്രിയതോഴാ വല്ലഭാ.
കാണാതെവയ്യയെന്നും
മുകുന്ദനേ, മുരാരിയേ
കാണാമറയത്തു
പോയിടാതെ പ്രിയനേ.
നല്ല കണിവെള്ളരിയില്‍
പൊന്നുചാര്‍ത്തി വയ്ച്ചിടാം
കണ്ണാടിയില്‍ കാത്തുവയ്ച്ച
ഹൃദയമെന്‍റെ നല്കീടാം.
- ജോയ് ഗുരുവായൂര്‍
Comments
Post a Comment