കണ്ണിൻകുഴികളാലാഹാരംചോദിക്കും,
മക്കളെ മാറോടണച്ചുഞാനും,
ഭീതിവിളഞ്ഞിടുമസ്വസ്ഥചിന്തയിൽ
ചത്തതെരുവിനെ പാളിനോക്കി.
നാലഞ്ചുനാളായി പൂട്ടിക്കിടക്കുന്ന,
ധാന്യപ്പുരയുടെ കോലംകണ്ടു.
കാണാതിരിക്കില്ല ദൂരെയായല്ലാതെ
ഭോജനംകിട്ടുന്ന പീടികകൾ.
കത്തുന്നസൂര്യൻ്റെയുഷ്ണത്തിൻപീ ഢയാൽ
ഉപ്പിൻചാലുകളൊഴുകിടുന്നു.
ഉഴക്കുവെള്ളത്തിലാ തോർത്തുകുതിർത്ത്
നെഞ്ചുംപുറവും തുടച്ചുമെല്ലേ.
പൂട്ടിയ കെട്ടിടപ്പടിയുടെ മുന്നിൽ
പാറാവുനിൽക്കുന്ന പോലീസുകാർ.
വാമൂടിക്കെട്ടിയ കാക്കിപ്പരിഷകൾ,
ലാത്തിചുഴറ്റി വിരട്ടിവിട്ടു.
ഒരുതുണ്ടം റൊട്ടിയോ,യിത്തിരിപ്പാലോ,
ഒന്നുംലഭിക്കാൻ നിവൃത്തിയില്ലാ.
അല്പം കുടിവെള്ളമെങ്ങുലഭിച്ചിടു-
മെന്നറിയാതെഞാൻ നിന്നുപോയി.
വീട്ടിലിരുന്നു പണിയാൻപറഞ്ഞപ്പോ-
ളാമോദചിത്തനായ് വന്നതാണ്.
നാട്ടിൽപ്പടർന്നിടും രോഗബീജങ്ങൾതൻ
ഭീഷണിയിൽനിന്നു മുക്തിനേടാൻ.
വൈദ്യുതി, കുടിവെള്ളമെല്ലാംമുടങ്ങി,
നില്ക്കുന്നു കെട്ടിടം പ്രേതംപോലെ.
ക്ഷീണിച്ചകണ്ണുകൾ നോട്ടമെറിയുന്ന
മട്ടുപ്പാവുകളിൽ നൊമ്പരങ്ങൾ.
ഒട്ടിയവയറുമായ് റൊട്ടികൾകാത്തിടും
കുട്ടികളോടെന്തു ചൊല്ലിടുംഞാൻ?
കാശുകൊടുത്താലുമാഹാരംകിട്ടാത്ത
ശാപദിവസങ്ങളെന്നുമാറും?
- ജോയ് ഗുരുവായൂർ
21-03-2020
മക്കളെ മാറോടണച്ചുഞാനും,
ഭീതിവിളഞ്ഞിടുമസ്വസ്ഥചിന്തയിൽ
ചത്തതെരുവിനെ പാളിനോക്കി.
നാലഞ്ചുനാളായി പൂട്ടിക്കിടക്കുന്ന,
ധാന്യപ്പുരയുടെ കോലംകണ്ടു.
കാണാതിരിക്കില്ല ദൂരെയായല്ലാതെ
ഭോജനംകിട്ടുന്ന പീടികകൾ.
കത്തുന്നസൂര്യൻ്റെയുഷ്ണത്തിൻപീ
ഉപ്പിൻചാലുകളൊഴുകിടുന്നു.
ഉഴക്കുവെള്ളത്തിലാ തോർത്തുകുതിർത്ത്
നെഞ്ചുംപുറവും തുടച്ചുമെല്ലേ.
പൂട്ടിയ കെട്ടിടപ്പടിയുടെ മുന്നിൽ
പാറാവുനിൽക്കുന്ന പോലീസുകാർ.
വാമൂടിക്കെട്ടിയ കാക്കിപ്പരിഷകൾ,
ലാത്തിചുഴറ്റി വിരട്ടിവിട്ടു.
ഒരുതുണ്ടം റൊട്ടിയോ,യിത്തിരിപ്പാലോ,
ഒന്നുംലഭിക്കാൻ നിവൃത്തിയില്ലാ.
അല്പം കുടിവെള്ളമെങ്ങുലഭിച്ചിടു-
മെന്നറിയാതെഞാൻ നിന്നുപോയി.
വീട്ടിലിരുന്നു പണിയാൻപറഞ്ഞപ്പോ-
ളാമോദചിത്തനായ് വന്നതാണ്.
നാട്ടിൽപ്പടർന്നിടും രോഗബീജങ്ങൾതൻ
ഭീഷണിയിൽനിന്നു മുക്തിനേടാൻ.
വൈദ്യുതി, കുടിവെള്ളമെല്ലാംമുടങ്ങി,
നില്ക്കുന്നു കെട്ടിടം പ്രേതംപോലെ.
ക്ഷീണിച്ചകണ്ണുകൾ നോട്ടമെറിയുന്ന
മട്ടുപ്പാവുകളിൽ നൊമ്പരങ്ങൾ.
ഒട്ടിയവയറുമായ് റൊട്ടികൾകാത്തിടും
കുട്ടികളോടെന്തു ചൊല്ലിടുംഞാൻ?
കാശുകൊടുത്താലുമാഹാരംകിട്ടാത്ത
ശാപദിവസങ്ങളെന്നുമാറും?
- ജോയ് ഗുരുവായൂർ
21-03-2020
Comments
Post a Comment