ഒരു മഴു ഞാനിന്നു തിരിച്ചെറിയും
കന്യാകുമാരിക്ഷിതിയാദിയായ് ഗോ-
കര്‍ണ്ണാന്തമായ്ത്തെക്കുവടക്കു നീളേ,
നിങ്ങള്‍ക്കായി ഞാന്‍ പതിച്ചുതന്ന,
സ്വപ്നഹരിതഭൂവതൊന്നിലേക്ക്.
ഒരു മഴു ഞാനിന്നു വലിച്ചെറിയും
ശുഭ്രവസ്ത്രമണിഞ്ഞ്, ജനതതന്‍,
രുധിരം നുണയും കശ്മലരിലേക്ക്.
നൊന്തുപെറ്റുവളര്‍ത്തിയൊരമ്മയെ,
നടതള്ളീടുമാ കാട്ടാളരിലേക്ക്.
ഒരു മഴു ഞാനിന്നു വലിച്ചെറിയും
പുഴകളെ കൊല്ലുന്ന സ്വാര്‍ത്ഥരിലേക്ക് ,
പിഞ്ചുകുഞ്ഞിനെ ഭോഗിപ്പവരിലേക്ക്,
സ്ത്രീത്വം വിലപേശിവിറ്റവരിലേക്ക്,
വായുവെ മലിനമാക്കുന്നവരിലേക്ക്.
ഒരു മഴു ഞാനിന്നു തിരിച്ചെറിയും
നിങ്ങള്‍ പിശാചിനു പണയംവെച്ച,
ദൈവത്തിന്‍റെ സ്വന്തം നാടതൊന്നിനെ,
മഹാസമുദ്രത്തിനു തിരിച്ചേല്‍പ്പിച്ച്,
ചെയ്ത തെറ്റിനു മാപ്പിരക്കുവാന്‍.
ജോയ് ഗുരുവായൂര്‍
01/11/2017
കന്യാകുമാരിക്ഷിതിയാദിയായ് ഗോ-
കര്‍ണ്ണാന്തമായ്ത്തെക്കുവടക്കു നീളേ,
നിങ്ങള്‍ക്കായി ഞാന്‍ പതിച്ചുതന്ന,
സ്വപ്നഹരിതഭൂവതൊന്നിലേക്ക്.
ഒരു മഴു ഞാനിന്നു വലിച്ചെറിയും
ശുഭ്രവസ്ത്രമണിഞ്ഞ്, ജനതതന്‍,
രുധിരം നുണയും കശ്മലരിലേക്ക്.
നൊന്തുപെറ്റുവളര്‍ത്തിയൊരമ്മയെ,
നടതള്ളീടുമാ കാട്ടാളരിലേക്ക്.
ഒരു മഴു ഞാനിന്നു വലിച്ചെറിയും
പുഴകളെ കൊല്ലുന്ന സ്വാര്‍ത്ഥരിലേക്ക് ,
പിഞ്ചുകുഞ്ഞിനെ ഭോഗിപ്പവരിലേക്ക്,
സ്ത്രീത്വം വിലപേശിവിറ്റവരിലേക്ക്,
വായുവെ മലിനമാക്കുന്നവരിലേക്ക്.
ഒരു മഴു ഞാനിന്നു തിരിച്ചെറിയും
നിങ്ങള്‍ പിശാചിനു പണയംവെച്ച,
ദൈവത്തിന്‍റെ സ്വന്തം നാടതൊന്നിനെ,
മഹാസമുദ്രത്തിനു തിരിച്ചേല്‍പ്പിച്ച്,
ചെയ്ത തെറ്റിനു മാപ്പിരക്കുവാന്‍.
ജോയ് ഗുരുവായൂര്‍
01/11/2017
Comments
Post a Comment