ജീവസ്രോതസ്സിന്‍ തീവ്രശോകമൊരു
ജ്വാലയായ് ധരണിയെ പുല്കുമ്പോള്‍,
ജീവജാലങ്ങള്‍തന്‍ ജീവനുനിറവേകും
ജലാംശങ്ങളുയരുന്നിതാ ബാഷ്പമായ്.
ആധുനികത പെറ്റിടും അതിക്രമങ്ങളില്‍,
ആകാശത്തില്‍ പ്രപഞ്ചനാഥന്‍ കനിഞ്ഞരുളിയ,
ആരക്ഷണമാം ഓസോണ്‍പാളിതന്‍
അരക്ഷിതാവസ്ഥ പരത്തുന്നിതല്ലോ ഭീതി.
പഞ്ചഭൂതങ്ങള്‍തന്‍ സ്വൈര്യവിഹാരം
പ്രതിബന്ധിക്കും മാനവരെന്തേ കേള്‍ക്കാത്തു,
പാടത്തുപാടും ചെറുകിളികളുടേയും,
പാല്‍ചുരത്തും പൈക്കളുടെയും രോദനം .
ഒഴിഞ്ഞ ആവനാഴിയിലമ്പുതിരയും വരുണനും,
രോദനങ്ങളില്‍ കൊടുങ്കാറ്റുതിരയും വായുദേവനും,
ഓടിയണഞ്ഞുര്‍വിയെ പുണരാനഗ്നിദേവനും,
ഒന്നിച്ചണിനിരക്കുന്നിതായീ വാനിന്‍കീഴെ.
കാനനവും തന്‍ശോഭയും ചോലയുമതിന്‍പാട്ടും,
കാരിരുമ്പിന്‍ ഹൃദയംപേറും നരാധമര്‍തന്‍
കരാളചെയ്തികള്‍ കന്മഷംചാര്‍ത്തിയ,
കറുത്തകോലങ്ങളായ് നിലകൊള്ളുന്നു.
മുഖവും കരുവാളിച്ചൊഴുകാനും കഴിയാത്ത,
മൂകമാം പുഴകള്‍തന്‍ ഗദ്ഗദമലയടിക്കും
മണ്ണില്‍ക്കുരുക്കാന്‍ കഴിയാതെയൊരായിരം,
മുജ്ജന്മശാപമേറ്റുവാങ്ങിയ വിത്തുകള്‍.
നാരായവേരിലെ നീര് വലിഞ്ഞീടും
നേരവുംകാത്ത്, ഭീതിയോടുഴറും തരുക്കള്‍,
നീളേവിരിച്ച തണല്‍പറ്റാന്‍ മത്സരിക്കും
നാല്ക്കാലികളെ വേട്ടയാടുമിരുകാലികള്‍.
മര്‍ത്യാ, സര്‍വേശ്വരന്‍റെ ഉത്തമ സൃഷ്ടീ..
മനസ്സ് മുരടിച്ചു നീ സ്വയം സൃഷ്ടിക്കുമീ
മാരകവിപത്തുകളേറ്റു വാങ്ങുമീ
മണ്ണിലുയരുന്നു നീയറിയാതെനിന്‍ പട്ടട.
കണ്ണീര്‍ബാഷ്പം രൂപംകൊടുത്തൊരു
കാര്‍മേഘ ശകലത്തിലിത്തിരിയെന്‍
കരളിന്‍ നോവുണര്‍ത്തിയ കനിവിന്‍റെ
കണ്ണീരൊരു വേനല്‍മഴക്കായ് ഞാന്‍ പൊഴിച്ചീടട്ടെ.
- ജോയ് ഗുരുവായൂര്
ജ്വാലയായ് ധരണിയെ പുല്കുമ്പോള്‍,
ജീവജാലങ്ങള്‍തന്‍ ജീവനുനിറവേകും
ജലാംശങ്ങളുയരുന്നിതാ ബാഷ്പമായ്.
ആധുനികത പെറ്റിടും അതിക്രമങ്ങളില്‍,
ആകാശത്തില്‍ പ്രപഞ്ചനാഥന്‍ കനിഞ്ഞരുളിയ,
ആരക്ഷണമാം ഓസോണ്‍പാളിതന്‍
അരക്ഷിതാവസ്ഥ പരത്തുന്നിതല്ലോ ഭീതി.
പഞ്ചഭൂതങ്ങള്‍തന്‍ സ്വൈര്യവിഹാരം
പ്രതിബന്ധിക്കും മാനവരെന്തേ കേള്‍ക്കാത്തു,
പാടത്തുപാടും ചെറുകിളികളുടേയും,
പാല്‍ചുരത്തും പൈക്കളുടെയും രോദനം .
ഒഴിഞ്ഞ ആവനാഴിയിലമ്പുതിരയും വരുണനും,
രോദനങ്ങളില്‍ കൊടുങ്കാറ്റുതിരയും വായുദേവനും,
ഓടിയണഞ്ഞുര്‍വിയെ പുണരാനഗ്നിദേവനും,
ഒന്നിച്ചണിനിരക്കുന്നിതായീ വാനിന്‍കീഴെ.
കാനനവും തന്‍ശോഭയും ചോലയുമതിന്‍പാട്ടും,
കാരിരുമ്പിന്‍ ഹൃദയംപേറും നരാധമര്‍തന്‍
കരാളചെയ്തികള്‍ കന്മഷംചാര്‍ത്തിയ,
കറുത്തകോലങ്ങളായ് നിലകൊള്ളുന്നു.
മുഖവും കരുവാളിച്ചൊഴുകാനും കഴിയാത്ത,
മൂകമാം പുഴകള്‍തന്‍ ഗദ്ഗദമലയടിക്കും
മണ്ണില്‍ക്കുരുക്കാന്‍ കഴിയാതെയൊരായിരം,
മുജ്ജന്മശാപമേറ്റുവാങ്ങിയ വിത്തുകള്‍.
നാരായവേരിലെ നീര് വലിഞ്ഞീടും
നേരവുംകാത്ത്, ഭീതിയോടുഴറും തരുക്കള്‍,
നീളേവിരിച്ച തണല്‍പറ്റാന്‍ മത്സരിക്കും
നാല്ക്കാലികളെ വേട്ടയാടുമിരുകാലികള്‍.
മര്‍ത്യാ, സര്‍വേശ്വരന്‍റെ ഉത്തമ സൃഷ്ടീ..
മനസ്സ് മുരടിച്ചു നീ സ്വയം സൃഷ്ടിക്കുമീ
മാരകവിപത്തുകളേറ്റു വാങ്ങുമീ
മണ്ണിലുയരുന്നു നീയറിയാതെനിന്‍ പട്ടട.
കണ്ണീര്‍ബാഷ്പം രൂപംകൊടുത്തൊരു
കാര്‍മേഘ ശകലത്തിലിത്തിരിയെന്‍
കരളിന്‍ നോവുണര്‍ത്തിയ കനിവിന്‍റെ
കണ്ണീരൊരു വേനല്‍മഴക്കായ് ഞാന്‍ പൊഴിച്ചീടട്ടെ.
- ജോയ് ഗുരുവായൂര്
Comments
Post a Comment