സുന്ദരരും വിരൂപരും
കറുത്തവരും വെളുത്തവരും
പണക്കാരും പാവപ്പെട്ടവരും
ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും
വരേണ്യരും അവര്‍ണ്ണരും
അഹങ്കാരികളും ലളിതഹൃദയരും
വിശ്വാസികളും അവിശ്വാസികളും
പൂജാരിമാരും ഭക്തഗണങ്ങളും
നേതാക്കളും വോട്ടര്‍മാരും
കള്ളന്മാരും നീതിമാന്മാരും
തൊഴിലാളികളും മുതലാളികളും
പണ്ഡിതരും പാമരരും
എല്ലാരുമെല്ലാരും
മരിച്ചുമണ്ണടിഞ്ഞാല്‍.....
പുഴുവരിക്കുന്ന,
ഒരുപോലിരിക്കുന്ന
അസ്ഥികോലങ്ങള്‍ മാത്രം!
- ജോയ് ഗുരുവായൂര്‍
കറുത്തവരും വെളുത്തവരും
പണക്കാരും പാവപ്പെട്ടവരും
ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും
വരേണ്യരും അവര്‍ണ്ണരും
അഹങ്കാരികളും ലളിതഹൃദയരും
വിശ്വാസികളും അവിശ്വാസികളും
പൂജാരിമാരും ഭക്തഗണങ്ങളും
നേതാക്കളും വോട്ടര്‍മാരും
കള്ളന്മാരും നീതിമാന്മാരും
തൊഴിലാളികളും മുതലാളികളും
പണ്ഡിതരും പാമരരും
എല്ലാരുമെല്ലാരും
മരിച്ചുമണ്ണടിഞ്ഞാല്‍.....
പുഴുവരിക്കുന്ന,
ഒരുപോലിരിക്കുന്ന
അസ്ഥികോലങ്ങള്‍ മാത്രം!
- ജോയ് ഗുരുവായൂര്‍
Comments
Post a Comment