നീന്തിത്തുടിക്കുന്ന ചെറുമീനിനോട്,
ഒരു ദിവസമതിന്‍ മുത്തശ്ശിചൊല്ലി...
കണ്ടില്ലെന്നു നടിക്കുക..
നിത്യവും ശ്യൂന്യതയില്‍നിന്നെത്തി,
നിന്‍മുന്നില്‍ മോഹനനൃത്തമാടുന്ന,
മാംസംപൊതിഞ്ഞ കൊളുത്തുകളെ...
അഗ്രം കൂര്‍ത്തുവളഞ്ഞു മനോഹരവും,
വര്‍ണ്ണാഭവുമായ കൊളുത്തുകള്‍ കണ്ട്,
നിന്‍റെയുള്ളം തുടിച്ചേക്കാം, അതിന്‍റെ
ഉന്മാദഗന്ധം സിരകളെ മഥിച്ചേക്കാം...
ചുങ്ങിക്കരിഞ്ഞ നിന്റെ ആമാശയത്തിലതു,
വിശപ്പിന്‍കനല്‍ വിതറിയേക്കാം.. .
മണല്‍വിളയുന്ന മനോവിദര്‍ഭത്തില്‍,
പുതിയ മൃഗതൃഷ്ണകള്‍ തീര്‍ത്തേക്കാം..
സ്വയംമറക്കാന്‍ നിന്നെ പ്രേരിപ്പിച്ചേക്കാം..
എന്നിരുന്നാലും കണ്ടില്ലെന്നു നടിക്കുക.
മാംസം പൊതിഞ്ഞ ചതിക്കൊളുത്തുകള്‍,
നിന്റെ അണ്ണാക്കിലേക്ക് ഇടിച്ചുകയറി,
ചോരച്ചാല്‍ പൊടിയിക്കുന്നതും
ആമാശയ വഴിയടക്കുന്നതും
ശ്വാസം മുട്ടിക്കുന്നതും, അനന്തരം
ജീവനോടെ തൊലിയുരിക്കപ്പെടുന്നതും
അടിവയറുകീറി രക്തം വാര്‍ത്തി,
ദേഹമാസകലം വരഞ്ഞിട്ട മുറിവുകളില്‍,
തിളച്ചയെണ്ണ തെറിച്ചുവീണ നീറ്റലുമായി,
വാഴുന്നോരുടെ തീന്മേശയില്‍ വിവസ്ത്രമായി,
ബുഭുക്ഷകരുടെ ഉമിനീരില്‍ കുതിര്‍ന്ന്‍,
ചേതനയറ്റു മലര്‍ന്നുകിടക്കുന്നതും
പത്രങ്ങളില്‍ ചിത്രങ്ങളായ് മാറുന്നതും
ബുദ്ധിശ്യൂന്യതയെങ്ങും ചിരിയുണര്‍ത്തുന്നതും
കൂട്ടുകാര്‍ കണ്ണീര്‍വാര്‍ക്കുന്നതും
പശ്ചാത്തപിക്കാന്‍വരെ ഇടയില്ലാതെ,
ഇരുളിന്‍ശ്മശാനം നിന്നെ തേടിയെത്തുന്നതും
ഞൊടിയിടയിലായിരിക്കും!.. സൂക്ഷിക്കുക.
കൊളുത്തുകളില്‍നിന്നും ഓടിയകലൂ..
കൊളുത്തില്‍ക്കുരുങ്ങി ജീവന്‍വെടിഞ്ഞ,
നിന്റെ ജനയിതാക്കളോടും പറഞ്ഞിരുന്നു, ഞാനിത്!!...
- ജോയ് ഗുരുവായൂര്‍
ഒരു ദിവസമതിന്‍ മുത്തശ്ശിചൊല്ലി...
കണ്ടില്ലെന്നു നടിക്കുക..
നിത്യവും ശ്യൂന്യതയില്‍നിന്നെത്തി,
നിന്‍മുന്നില്‍ മോഹനനൃത്തമാടുന്ന,
മാംസംപൊതിഞ്ഞ കൊളുത്തുകളെ...
അഗ്രം കൂര്‍ത്തുവളഞ്ഞു മനോഹരവും,
വര്‍ണ്ണാഭവുമായ കൊളുത്തുകള്‍ കണ്ട്,
നിന്‍റെയുള്ളം തുടിച്ചേക്കാം, അതിന്‍റെ
ഉന്മാദഗന്ധം സിരകളെ മഥിച്ചേക്കാം...
ചുങ്ങിക്കരിഞ്ഞ നിന്റെ ആമാശയത്തിലതു,
വിശപ്പിന്‍കനല്‍ വിതറിയേക്കാം.. .
മണല്‍വിളയുന്ന മനോവിദര്‍ഭത്തില്‍,
പുതിയ മൃഗതൃഷ്ണകള്‍ തീര്‍ത്തേക്കാം..
സ്വയംമറക്കാന്‍ നിന്നെ പ്രേരിപ്പിച്ചേക്കാം..
എന്നിരുന്നാലും കണ്ടില്ലെന്നു നടിക്കുക.
മാംസം പൊതിഞ്ഞ ചതിക്കൊളുത്തുകള്‍,
നിന്റെ അണ്ണാക്കിലേക്ക് ഇടിച്ചുകയറി,
ചോരച്ചാല്‍ പൊടിയിക്കുന്നതും
ആമാശയ വഴിയടക്കുന്നതും
ശ്വാസം മുട്ടിക്കുന്നതും, അനന്തരം
ജീവനോടെ തൊലിയുരിക്കപ്പെടുന്നതും
അടിവയറുകീറി രക്തം വാര്‍ത്തി,
ദേഹമാസകലം വരഞ്ഞിട്ട മുറിവുകളില്‍,
തിളച്ചയെണ്ണ തെറിച്ചുവീണ നീറ്റലുമായി,
വാഴുന്നോരുടെ തീന്മേശയില്‍ വിവസ്ത്രമായി,
ബുഭുക്ഷകരുടെ ഉമിനീരില്‍ കുതിര്‍ന്ന്‍,
ചേതനയറ്റു മലര്‍ന്നുകിടക്കുന്നതും
പത്രങ്ങളില്‍ ചിത്രങ്ങളായ് മാറുന്നതും
ബുദ്ധിശ്യൂന്യതയെങ്ങും ചിരിയുണര്‍ത്തുന്നതും
കൂട്ടുകാര്‍ കണ്ണീര്‍വാര്‍ക്കുന്നതും
പശ്ചാത്തപിക്കാന്‍വരെ ഇടയില്ലാതെ,
ഇരുളിന്‍ശ്മശാനം നിന്നെ തേടിയെത്തുന്നതും
ഞൊടിയിടയിലായിരിക്കും!.. സൂക്ഷിക്കുക.
കൊളുത്തുകളില്‍നിന്നും ഓടിയകലൂ..
കൊളുത്തില്‍ക്കുരുങ്ങി ജീവന്‍വെടിഞ്ഞ,
നിന്റെ ജനയിതാക്കളോടും പറഞ്ഞിരുന്നു, ഞാനിത്!!...
- ജോയ് ഗുരുവായൂര്‍
Comments
Post a Comment