താഴ്വരയിലങ്ങോളമിങ്ങോളം
പ്രണയഗീതത്തിന്‍ ശീലുകളെപ്പോഴോ
അലയടിക്കാന്‍ തുടങ്ങിയിരുന്നു
സ്വര്‍ണ്ണമീന്‍ തുടിക്കും താമരച്ചോലയില്‍
കുളിരോളങ്ങളോട് മത്സരിച്ച്
അരയന്നങ്ങള്‍ നീന്തിത്തുടിച്ചു
തുമ്പപ്പൂവിലും നിര്‍വൃതിയുടെ
നിലാവായി മധുവസന്തം
നിറവിന്‍ നൃത്തം ചവിട്ടി
ദൂരെ നീലാകാശക്കോവിലില്‍
സൂര്യന്‍ പ്രണയാഗ്നി പകര്‍ന്ന
കര്‍പ്പൂര ദീപത്തില്‍ പടുതിരി കത്തി
ചുരം കയറി പുണരാന്‍ വരും
മൃദുലമന്ദമാരുത ലീലയില്‍
വെണ്‍ ചേലകളാടിയുലഞ്ഞു
മാറ് പിളര്‍ന്നു വാനം തൂകിയ
മധുരശൃംഗാരമഴയിലാറാടി
നളഹൃദയം നനഞ്ഞലിഞ്ഞു
കവിഹൃദയത്തില്‍ നിന്നുമുതിര്‍ന്ന
അമൂല്യമാമീരടികളീണം പകര്‍ന്നു
കിന്നരവീണയില്‍ പ്രണയഗീതമായി
സ്വപ്നയാമിനിതന്‍ ചിലങ്കകള്‍
പൊഴിക്കും മണിമുത്തുകളിമ്പത്തില്‍
തുള്ളിത്തെറിക്കുന്നുവോ ഹൃദയവനിയില്‍
വിരഹം മരുഭൂമിയെ പ്രസവിച്ച
മനസ്സിലൊരു മരുപ്പച്ചയായിതാ
ചിരിക്കുന്നു അവള്‍ ദൂരെയെങ്ങോ
പൊയ്കയില്‍ മാനത്തു നിന്നടര്‍ന്നു വീണ
വെള്ളിത്തളികയിലിന്ദുമുഖിയായ്
പാല്‍ നിലാവ് തൂവിക്കൊണ്ട്
താഴ്വരയിലനസ്യൂതമലയടിക്കും
പ്രേമസംഗീതത്തിന്നീരടികള്‍ക്ക്
അര്‍ഥപൂര്‍ണ്ണതയേകിക്കൊണ്ട്
അറിയാതെയന്നു പ്രണയമുള്ളില്‍ കോറിയ
വരികളവളെക്കുറിച്ചായിരുന്നു
അവളെക്കുറിച്ച് തന്നെയായിരുന്നു
- ഗുരുവായൂർ
പ്രണയഗീതത്തിന്‍ ശീലുകളെപ്പോഴോ
അലയടിക്കാന്‍ തുടങ്ങിയിരുന്നു
സ്വര്‍ണ്ണമീന്‍ തുടിക്കും താമരച്ചോലയില്‍
കുളിരോളങ്ങളോട് മത്സരിച്ച്
അരയന്നങ്ങള്‍ നീന്തിത്തുടിച്ചു
തുമ്പപ്പൂവിലും നിര്‍വൃതിയുടെ
നിലാവായി മധുവസന്തം
നിറവിന്‍ നൃത്തം ചവിട്ടി
ദൂരെ നീലാകാശക്കോവിലില്‍
സൂര്യന്‍ പ്രണയാഗ്നി പകര്‍ന്ന
കര്‍പ്പൂര ദീപത്തില്‍ പടുതിരി കത്തി
ചുരം കയറി പുണരാന്‍ വരും
മൃദുലമന്ദമാരുത ലീലയില്‍
വെണ്‍ ചേലകളാടിയുലഞ്ഞു
മാറ് പിളര്‍ന്നു വാനം തൂകിയ
മധുരശൃംഗാരമഴയിലാറാടി
നളഹൃദയം നനഞ്ഞലിഞ്ഞു
കവിഹൃദയത്തില്‍ നിന്നുമുതിര്‍ന്ന
അമൂല്യമാമീരടികളീണം പകര്‍ന്നു
കിന്നരവീണയില്‍ പ്രണയഗീതമായി
സ്വപ്നയാമിനിതന്‍ ചിലങ്കകള്‍
പൊഴിക്കും മണിമുത്തുകളിമ്പത്തില്‍
തുള്ളിത്തെറിക്കുന്നുവോ ഹൃദയവനിയില്‍
വിരഹം മരുഭൂമിയെ പ്രസവിച്ച
മനസ്സിലൊരു മരുപ്പച്ചയായിതാ
ചിരിക്കുന്നു അവള്‍ ദൂരെയെങ്ങോ
പൊയ്കയില്‍ മാനത്തു നിന്നടര്‍ന്നു വീണ
വെള്ളിത്തളികയിലിന്ദുമുഖിയായ്
പാല്‍ നിലാവ് തൂവിക്കൊണ്ട്
താഴ്വരയിലനസ്യൂതമലയടിക്കും
പ്രേമസംഗീതത്തിന്നീരടികള്‍ക്ക്
അര്‍ഥപൂര്‍ണ്ണതയേകിക്കൊണ്ട്
അറിയാതെയന്നു പ്രണയമുള്ളില്‍ കോറിയ
വരികളവളെക്കുറിച്ചായിരുന്നു
അവളെക്കുറിച്ച് തന്നെയായിരുന്നു
- ഗുരുവായൂർ
Comments
Post a Comment