വർഷങ്ങളേറെയായ്,
ഓരോന്നോരോന്നായി,
മനസ്സിലേക്കു
കുടിയേറ്റംനടത്തിയിരുന്ന
വ്രണങ്ങൾ,
പഴുത്തുപാകമായി,
പൊട്ടാൻതുടങ്ങിയിരിക്കുന്നു.
വറുതിക്കാലത്തെ,
വെറുംസമയങ്ങളിൽ,
വേദനാസംഹാരിയന്യമായ
നീറ്റലുകൾ,
വിങ്ങലുകളായ് വിപ്ലവംസൃഷ്ടിച്ച്,
പട്ടയത്തിനായ് മുറവിളികൂട്ടി,
സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
ഏതു നിമിഷവും
നിലംപതിച്ചേക്കാവുന്ന
വടവൃക്ഷത്തിൽനിന്ന്,
ഒരു ദിവസം,
പക്ഷികൾ പടിയിറങ്ങുമെന്ന്,
തരുവറിഞ്ഞിരുന്നെങ്കിലും,
ദുഷ്ടകീടങ്ങളെത്തിന്ന്,
നാഭിക്കുഴിയിൽ രാവുറങ്ങിയിരുന്ന,
പ്രിയ മരംകൊത്തീ.. നീയും?!
കത്തുന്ന പുരയുടെ
കഴുക്കോലുകൾ ഇളക്കിമാറ്റി,
ജീവനുംകൊണ്ടോടിയകലുന്ന,
ചിരവാസികളുടെ,
അരക്ഷിതാവസ്ഥയിൽ,
മറ്റു മാർഗങ്ങൾ,
അന്യമായിരുന്നിരിക്കണം.
ജീവിതമെന്ന മഹാസമസ്യയിൽ,
കേട്ടുമടുത്ത,
ചോദ്യങ്ങളിൽനിന്ന്,
വ്യത്യസ്തമായൊരു ചോദ്യം,
നമ്മളെത്തേടിയെത്തുന്നതും,
സമസ്യകളുടെ കൂട്ടത്തിലൊരു,
കഠിനസമസ്യയായി,
അതു മാറുന്നതും,
മാറ്റങ്ങൾക്ക് കാതോർക്കുന്ന,
കാലത്തിൻ്റെയൊരു
കുസൃതി മാത്രം!
(ജോയ് ഗുരുവായൂർ)
ഓരോന്നോരോന്നായി,
മനസ്സിലേക്കു
കുടിയേറ്റംനടത്തിയിരുന്ന
വ്രണങ്ങൾ,
പഴുത്തുപാകമായി,
പൊട്ടാൻതുടങ്ങിയിരിക്കുന്നു.
വറുതിക്കാലത്തെ,
വെറുംസമയങ്ങളിൽ,
വേദനാസംഹാരിയന്യമായ
നീറ്റലുകൾ,
വിങ്ങലുകളായ് വിപ്ലവംസൃഷ്ടിച്ച്,
പട്ടയത്തിനായ് മുറവിളികൂട്ടി,
സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
ഏതു നിമിഷവും
നിലംപതിച്ചേക്കാവുന്ന
വടവൃക്ഷത്തിൽനിന്ന്,
ഒരു ദിവസം,
പക്ഷികൾ പടിയിറങ്ങുമെന്ന്,
തരുവറിഞ്ഞിരുന്നെങ്കിലും,
ദുഷ്ടകീടങ്ങളെത്തിന്ന്,
നാഭിക്കുഴിയിൽ രാവുറങ്ങിയിരുന്ന,
പ്രിയ മരംകൊത്തീ.. നീയും?!
കത്തുന്ന പുരയുടെ
കഴുക്കോലുകൾ ഇളക്കിമാറ്റി,
ജീവനുംകൊണ്ടോടിയകലുന്ന,
ചിരവാസികളുടെ,
അരക്ഷിതാവസ്ഥയിൽ,
മറ്റു മാർഗങ്ങൾ,
അന്യമായിരുന്നിരിക്കണം.
ജീവിതമെന്ന മഹാസമസ്യയിൽ,
കേട്ടുമടുത്ത,
ചോദ്യങ്ങളിൽനിന്ന്,
വ്യത്യസ്തമായൊരു ചോദ്യം,
നമ്മളെത്തേടിയെത്തുന്നതും,
സമസ്യകളുടെ കൂട്ടത്തിലൊരു,
കഠിനസമസ്യയായി,
അതു മാറുന്നതും,
മാറ്റങ്ങൾക്ക് കാതോർക്കുന്ന,
കാലത്തിൻ്റെയൊരു
കുസൃതി മാത്രം!
(ജോയ് ഗുരുവായൂർ)
Comments
Post a Comment