മയിലുകള്‍ കേളീനര്‍ത്തനമാടും
മമനാടല്ലോ ഭാരതം
നീണ്ടുകിടക്കുംഹിമവല്‍നിരകള്‍
ചന്തം ചാര്‍ത്തിയ ഭാരതം.. (2)
വെള്ളക്കാരുടെ കൈകളില്‍നിന്നാ,
ഭരണം നേടിയ ഭാരതം.
ജാതി,മതങ്ങളും വര്‍ണ്ണവുമെല്ലാം
ഗൗനിക്കാത്തൊരു ഭാരതം.
ഭാരതമെന്നൊരു പേരതു കേട്ടാല്‍
അഭിമാനത്തിന്‍ പുഞ്ചിരി..
ഹിന്ദു,ക്രിസ്ത്യന്‍ മുസ്ലീമുകളും
ഒന്നായ് വാഴും ഭൂവിടം.. (2)
അഹിംസതന്നുടെ വാഹകനല്ലോ
നമ്മുടെ രാഷ്ട്രപിതാവ്..
ത്യാഗവും സഹനവും മുഖമുദ്രകളായ്
സമരംചെയ്തൊരു ശ്രേഷ്ഠന്‍.
ബോസ്സും ഭഗത്തും വീരസവാര്‍ക്കറും
ഭാരതവീരാത്മാക്കള്‍..
സ്വാതന്ത്ര്യത്തിന്‍ വെട്ടം കാട്ടാന്‍
ജീവന്‍ നല്കിയ ധീരര്‍..
കൈകോര്‍ത്തീടാം നമ്മള്‍ക്കെന്നും
നാടിന്‍കീര്‍ത്തി പരത്താന്‍
ശാന്തിതന്‍ വെള്ളരിപ്രാവുകള്‍ നിത്യവും
ഭാരതവിണ്ണില്‍ പാറാന്‍..
ജോയ് ഗുരുവായൂര്‍
15/08/2017
മമനാടല്ലോ ഭാരതം
നീണ്ടുകിടക്കുംഹിമവല്‍നിരകള്‍
ചന്തം ചാര്‍ത്തിയ ഭാരതം.. (2)
വെള്ളക്കാരുടെ കൈകളില്‍നിന്നാ,
ഭരണം നേടിയ ഭാരതം.
ജാതി,മതങ്ങളും വര്‍ണ്ണവുമെല്ലാം
ഗൗനിക്കാത്തൊരു ഭാരതം.
ഭാരതമെന്നൊരു പേരതു കേട്ടാല്‍
അഭിമാനത്തിന്‍ പുഞ്ചിരി..
ഹിന്ദു,ക്രിസ്ത്യന്‍ മുസ്ലീമുകളും
ഒന്നായ് വാഴും ഭൂവിടം.. (2)
അഹിംസതന്നുടെ വാഹകനല്ലോ
നമ്മുടെ രാഷ്ട്രപിതാവ്..
ത്യാഗവും സഹനവും മുഖമുദ്രകളായ്
സമരംചെയ്തൊരു ശ്രേഷ്ഠന്‍.
ബോസ്സും ഭഗത്തും വീരസവാര്‍ക്കറും
ഭാരതവീരാത്മാക്കള്‍..
സ്വാതന്ത്ര്യത്തിന്‍ വെട്ടം കാട്ടാന്‍
ജീവന്‍ നല്കിയ ധീരര്‍..
കൈകോര്‍ത്തീടാം നമ്മള്‍ക്കെന്നും
നാടിന്‍കീര്‍ത്തി പരത്താന്‍
ശാന്തിതന്‍ വെള്ളരിപ്രാവുകള്‍ നിത്യവും
ഭാരതവിണ്ണില്‍ പാറാന്‍..
ജോയ് ഗുരുവായൂര്‍
15/08/2017
Comments
Post a Comment