ഒരു മഴയിലന്നുകുതിര്‍ന്നങ്ങുവന്ന നീ
പോകുവാനായിനിയനുവാദമോ?!
അന്നെന്‍റെ ചാരത്തു വന്നണഞ്ഞില്ലയോ
ഒരുമാത്രപോലും മറക്കാത്തപോല്‍!...
നിന്നുടെയോര്‍മ്മയില്‍ ഞാനിന്നുംമരുവുന്നു
എന്നുടെ ചിന്തകള്‍ മാറ്റി വയ്പ്പൂ..
നിന്നുടെ ലാളനയതൊന്നതുമാത്രമേ
ജീവിതയാത്രയില്‍ കൂട്ടതുള്ളു!
ഒന്നുമറിയാത്തെന്‍ ചിത്തത്തിന്‍നിര്‍വൃതി-
പ്പാത്രമായ് നീയന്നുവന്നതപ്പോള്‍,
ഒന്നൊന്നുമോര്‍ക്കാതെ ഞാനുമൊരുപാടു-
തെറ്റുകള്‍ നിന്നോടു ചെയ്തതല്ലേ?
ഇല്ലില്ല നിന്നെയുപേക്ഷിക്കുവാനായി
എന്മനമൊട്ടുമേ ചൊല്‍വതില്ലേ..
എന്നെന്നും നീയെന്‍റെ ജീവന്‍റെ ഭാഗമാം-
കൈത്തിരിയായി വിളങ്ങിനില്ക്കും!
തീവണ്ടിശബ്ദങ്ങള്‍ കേള്‍ക്കുമ്പോളൊക്കെയും
നിന്നെ പ്രതീക്ഷിച്ചു-ഞാനിരിക്കും!
നിന്നിലെനിന്നെ ഞാനത്രമേലറിവതെ-
ന്നറിയുന്ന നീയെന്‍റെ സഖിയതല്ലേ?!
ഒരു മഴയിലന്നുകുതിര്‍ന്നങ്ങുവന്ന നീ
പോകുവാനായിനിയനുവാദമോ?!
അന്നെന്‍റെ ചാരത്തു വന്നണഞ്ഞില്ലയോ
ഒരുമാത്രപോലും മറക്കാത്തപോല്‍!..
- ജോയ് ഗുരുവായൂര്‍
(inspiration- Anoop Krishnan)
പോകുവാനായിനിയനുവാദമോ?!
അന്നെന്‍റെ ചാരത്തു വന്നണഞ്ഞില്ലയോ
ഒരുമാത്രപോലും മറക്കാത്തപോല്‍!...
നിന്നുടെയോര്‍മ്മയില്‍ ഞാനിന്നുംമരുവുന്നു
എന്നുടെ ചിന്തകള്‍ മാറ്റി വയ്പ്പൂ..
നിന്നുടെ ലാളനയതൊന്നതുമാത്രമേ
ജീവിതയാത്രയില്‍ കൂട്ടതുള്ളു!
ഒന്നുമറിയാത്തെന്‍ ചിത്തത്തിന്‍നിര്‍വൃതി-
പ്പാത്രമായ് നീയന്നുവന്നതപ്പോള്‍,
ഒന്നൊന്നുമോര്‍ക്കാതെ ഞാനുമൊരുപാടു-
തെറ്റുകള്‍ നിന്നോടു ചെയ്തതല്ലേ?
ഇല്ലില്ല നിന്നെയുപേക്ഷിക്കുവാനായി
എന്മനമൊട്ടുമേ ചൊല്‍വതില്ലേ..
എന്നെന്നും നീയെന്‍റെ ജീവന്‍റെ ഭാഗമാം-
കൈത്തിരിയായി വിളങ്ങിനില്ക്കും!
തീവണ്ടിശബ്ദങ്ങള്‍ കേള്‍ക്കുമ്പോളൊക്കെയും
നിന്നെ പ്രതീക്ഷിച്ചു-ഞാനിരിക്കും!
നിന്നിലെനിന്നെ ഞാനത്രമേലറിവതെ-
ന്നറിയുന്ന നീയെന്‍റെ സഖിയതല്ലേ?!
ഒരു മഴയിലന്നുകുതിര്‍ന്നങ്ങുവന്ന നീ
പോകുവാനായിനിയനുവാദമോ?!
അന്നെന്‍റെ ചാരത്തു വന്നണഞ്ഞില്ലയോ
ഒരുമാത്രപോലും മറക്കാത്തപോല്‍!..
- ജോയ് ഗുരുവായൂര്‍
(inspiration- Anoop Krishnan)
Comments
Post a Comment