എനിക്ക് എന്നെപ്പറ്റിപറയാനുള്ളതെന്തെന്ന്
നിങ്ങൾ കേട്ടുകൊള്ളളണമെന്നില്ല.
നിങ്ങൾ നിങ്ങളെപ്പറ്റി മാത്രംപറയാനും കേൾക്കാനും വ്യഗ്രതപ്പെടുന്നവരാണ്.
കാര്യങ്ങൾ തുറന്നുപറയുന്നവരെ
ദൂരെനിറുത്തലാണല്ലോ അഭിനവനിയമം?!
പറഞ്ഞുംകേട്ടും മെക്കിട്ടുകേറ്റിക്കുന്നതിലും
നല്ലതാണ്, അകറ്റുകയെന്നുള്ള തത്വശാസ്ത്രം!
പ്രപഞ്ചത്തിൽ മനുഷ്യരുണ്ടായന്നുമുതൽ
ശാസ്ത്രമാണ് ജയിക്കുന്നത്, മനുഷ്യരല്ലാ!
ശാസ്ത്രങ്ങളിലധിഷ്ഠിതമായ പൊരുളുകൾ
മനസ്സിനെയും പ്രകൃതിയെയും പൊള്ളിക്കുന്നു!
ആർത്തനാദം നേർത്തവിലാപമാവുമ്പോൾ
ശവംതീനിപ്പക്ഷികൾക്കതു സംഗീതമാകും!
ബീഥോവൻ്റെ പിയാനോസംഗീതംപോലെ,
ആസ്വദിച്ചവർ മദിരോത്സവങ്ങൾ തീർക്കും.
വാമൂടിക്കെട്ടിയടിമയാക്കപ്പെട്ട നാക്കുകൾ, ചുട്ടുതിന്നവരാഹ്ലാദിക്കും.
പിറക്കാൻപോകുന്ന കുഞ്ഞിൻ്റെ
പിതൃത്വമവർ തീറെഴുതി വാങ്ങിക്കും!..
- ജോയ് ഗുരുവായൂർ
Comments
Post a Comment