'വിത'യിലല്ല 'കവിത'യിലാണ് പ്രസക്തി!
വാക്യങ്ങളെ വാക്കുകളായി മുറിച്ചിടുന്നിടത്താണ് അതിൻ്റെയൊരിത്..
'ഇത്തിരിക്കുഞ്ഞാ കോവിഡേ'യെന്ന് സൂക്ഷ്മജീവിയെ പാട്ടകൊട്ടി വിരട്ടുന്നിടത്താണ്.
ചരിഞ്ഞ ആനയുടെ ഗർഭത്തിൻ്റെ പ്രായം കണക്കാക്കുന്നിടത്താണ്.
ചമ്രംപടിഞ്ഞിരുന്ന് സന്നദ്ധസേവകരുടെ പാളിച്ചകൾ വികലമായി അടയാളപ്പെടുത്തുമ്പോളാണ്.
ദാനംകിട്ടിയ പശുവിൻ്റെ പല്ലുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നിടത്താണ്.
തനിക്കായില്ലല്ലോയെന്ന രോഷം സദാചാരവിരുദ്ധരുടെ മുകളിൽ കുടഞ്ഞിടുമ്പോളാണ്.
അസൂയയോടെ അനധികൃത ധനസമ്പാദകകരുടെ കൊങ്ങായ്ക്ക് പിടിക്കുന്നിടത്താണ്.
കക്ഷിരാഷ്ട്രീയങ്ങൾക്കു കുടപിടിക്കാൻ പുകമറകൾ സൃഷ്ടിക്കുമ്പോളാണ്.
അതേ, ഇന്നത്തെ കവിതകൾ ജനിക്കുന്നത് ഇത്തരം 'ദിവ്യഗർഭ'ങ്ങളിലൂടെയാണ്.
'വിത'യിലല്ല 'കവിത'യിലാണ് പ്രസക്തി!
- ജോയ് ഗുരുവായൂർ
Comments
Post a Comment