"കിട്ട്യാ ഊട്ടി പോയാ ചട്ടി"
എന്നൊക്കെയായിരിക്കും
ചട്ടിയെപ്പറ്റി കേൾക്കുമ്പോൾ
ആദ്യം ചിലരോർക്കുന്നത്.
ചട്ടിയും കലവുമായാൽ
തട്ടീം മുട്ടീന്നൊക്കെ വരുമെന്ന,
പഴംചൊല്ലൊന്നുമിപ്പോൾ,
ചട്ടിക്കവകാശപ്പെടാനില്ല!
ഇന്നലെ ഗ്രൂപ്പിൽ കണ്ടില്ലല്ലോ,
പെണ്ണുമ്പിള്ള ചട്ടിയേറ് നടത്തിയോ?
അഥവാ ചട്ടി ചൂടാക്കിയില്ലേ?
ഉള്ള ചട്ടി പൊട്ടിക്കാതെ നോക്കെടാ/ടീ..
മറ്റുള്ളോരുടെ ചട്ടിയിൽ
കയ്യിട്ടുവാരല്ലെടാ ഉവ്വേ..
എന്നൊക്കെയാണ് ചട്ടിയുടെ
പുതിയ റേഞ്ചുകൾ! 
ആരൊക്കെ അവഗണിച്ചാലും
ചട്ടിയിന്നും ചട്ടിയാണ്!
ചട്ടിപൊട്ടിപ്പോയാൽ എല്ലാം തീരും!
ചട്ടിയെപ്പറ്റിയൊരുവാക്കും
പറയരുതെന്നു ദേഷ്യപ്പെട്ടുകൊണ്ട്,
നിറുത്തട്ടേ... നമോവാകം.
ജോയ് ഗുരുവായൂർ
Comments
Post a Comment