ജിവിതമെന്നാൽ അതൊന്നേയുള്ളൂ.
മുജ്ജന്മങ്ങളിലും അഭിനവജന്മങ്ങളിലും
വിശ്വസിക്കുന്നവരെ പ്രണയം ചതിക്കുന്നു!
സമദൂരഭാവനയില്ലാതെ ഒരാളോട്
തോന്നുന്നയിഷ്ടമാണ് പ്രണയം..
മൂന്നാമതൊരാൾ അറിയാത്ത വികാരം!
പ്രണയമെന്നാൽ ഒരനിർവ്വചിതവികാരമാണ്.
വേണമെന്നുവെച്ചിട്ട് സാധിക്കാത്തയൊന്ന്..
മനസ്സിൻ്റെ നിയന്ത്രണങ്ങളിലുമധീതമായത്!
ജീവിതത്തിൻ്റെ നഷ്ടസ്വപ്നങ്ങളെ
ഉത്തേജിപ്പിക്കുന്ന ഉൽപ്രേരകം..
സ്വപ്നങ്ങളെപ്പോലെ സുന്ദരം പ്രണയം!
മനസ്സിലാരോടെങ്കിലും പ്രണയമില്ലാത്തവർ
ഈ ലോകത്തിലുണ്ടായിരിക്കുമെങ്കിൽ,
അവരോടിടപഴകുമ്പോൾ സൂക്ഷിക്കുക!
- ജോയ് ഗുരുവായൂർ
Comments
Post a Comment