ഒരു മുശടൻ.. തെണ്ടി.. പട്ടി!
എന്നെ സ്നേഹിച്ചിരുന്നു..
അല്ലാ.. ഞാനവനെ സ്നേഹിച്ചിരുന്നു..
വലിയയേതോ കുണാണ്ടർ ആണത്രേ..
തിരക്കുപിടിച്ചൊരു ജന്മം!
എപ്പോളോ എന്നെയവൻ സ്നേഹിച്ചുതുടങ്ങി.
വേലിയിലിരുന്ന പാമ്പിനെയെടുത്തു
തോളിൽവെച്ചപോലെയായി!
അവനു ഭ്രാന്തായി..
എന്നെയവന് കുരിശിൽ കേറ്റി,
ആണിയടിക്കണം പോലും!..
അവൻ്റെമുന്നിൽ വെറുമൊരു മണ്ണാങ്കട്ടയാണോ
ഞാനെന്നുചിന്തിച്ച നിമിഷങ്ങൾ..
കുരിശടികൾ ഇന്നുംതുടരുന്നു.
പക്ഷെ, അരിയുംതിന്നു ആശാരിച്ചിയേയും കടിച്ചിട്ട്,
പിന്നേയും നായക്ക് മുറുമുറുപ്പ്!
എന്നപോലെയായാൽ എന്തുചെയ്യും?!
അതങ്ങനെയൊരു ജന്മം!..
സ്നേഹമെന്നാൽ
ഇങ്ങനെയുമൊക്കെ ഉണ്ടാവുമല്ലേ?!
ഇനിയുമെന്തൊക്കെ വരുവാനിരിക്കുന്നു തേവരേ..
കണ്ടകശനി കൊണ്ടേപോകൂ
എന്നുവിശ്വസിക്കതന്നേ!..
- ജോയ് ഗുരുവായൂർ
Comments
Post a Comment