Skip to main content

Posts

Showing posts from May, 2020

ക്ലാര.. നീയെൻ തൂവാനത്തുമ്പി!

ഒരു മഴയിലന്നുകുതിര്‍ന്നങ്ങുവന്ന നീ പോകുവാനായിനിയനുവാദമോ?! അന്നെന്‍റെ ചാരത്തു വന്നണഞ്ഞില്ലയോ ഒരുമാത്രപോലും മറക്കാത്തപോല്‍!... നിന്നുടെയോര്‍മ്മയില്‍ ഞാനിന്നുംമരുവുന്നു എന്നുടെ ചിന്തകള്‍ മാറ്റി വയ്പ്പൂ.. നിന്നുടെ ലാളനയതൊന്നതുമാത്രമേ ജീവിതയാത്രയില്‍ കൂട്ടതുള്ളു! ഒന്നുമറിയാത്തെന്‍ ചിത്തത്തിന്‍നിര്‍വൃതി- പ്പാത്രമായ് നീയന്നുവന്നതപ്പോള്‍, ഒന്നൊന്നുമോര്‍ക്കാതെ ഞാനുമൊരുപാടു- തെറ്റുകള്‍ നിന്നോടു ചെയ്തതല്ലേ? ഇല്ലില്ല നിന്നെയുപേക്ഷിക്കുവാനായി എന്മനമൊട്ടുമേ ചൊല്‍വതില്ലേ.. എന്നെന്നും നീയെന്‍റെ ജീവന്‍റെ ഭാഗമാം- കൈത്തിരിയായി വിളങ്ങിനില്ക്കും! തീവണ്ടിശബ്ദങ്ങള്‍ കേള്‍ക്കുമ്പോളൊക്കെയും നിന്നെ പ്രതീക്ഷിച്ചു-ഞാനിരിക്കും! നിന്നിലെനിന്നെ ഞാനത്രമേലറിവതെ- ന്നറിയുന്ന നീയെന്‍റെ സഖിയതല്ലേ?! ഒരു മഴയിലന്നുകുതിര്‍ന്നങ്ങുവന്ന നീ പോകുവാനായിനിയനുവാദമോ?! അന്നെന്‍റെ ചാരത്തു വന്നണഞ്ഞില്ലയോ ഒരുമാത്രപോലും മറക്കാത്തപോല്‍!.. - ജോയ് ഗുരുവായൂര്‍ (inspiration- Anoop Krishnan)

അമരമീ പ്രണയം

കെട്ടിക്കിടക്കുന്ന ഓടയോരത്താരോ എന്നോ പൊഴിച്ചെന്നെ വിത്തായ് പൊട്ടിമുളച്ചു ഞാന്‍,വേരു കിളിര്‍ത്തപ്പോള്‍ കണ്ണുതുറന്നൊന്നു നോക്കി മാലിന്യക്കൂട്ടങ്ങള്‍ കുന്നായ്ക്കിടക്കുമാ കാഴ്ചകള്‍ കണ്ടു ഞാന്‍ ഞെട്ടി ദുര്‍ഗന്ധപൂരിതമാം അവശിഷ്ടങ്ങള്‍ ചുറ്റിലും വന്നുനിറഞ്ഞു ശ്വാസമെടുക്കുവാന്‍, ചില്ലകള്‍ നീര്‍ത്തുവാന്‍ പറ്റാതെ ഞാന്‍ വീര്‍പ്പുമുട്ടി ഏതോ പ്രഭാതത്തിലെന്നുടെ ചില്ലയില്‍ മൊട്ടുപോലെന്തോ കുരുത്തു സൂര്യനൊരുദിനം ആ കുഞ്ഞുമൊട്ടിനെ മെല്ലേ തഴുകിവിടര്‍ത്തി പൂവിന്‍സുഗന്ധം സ്വദിച്ചൊരാ വണ്ടുകള്‍ തേനുണ്ണുവാന്‍ പറന്നെത്തി പേടിച്ചരണ്ടു ഞാന്‍ ചില്ലകള്‍ വീശിയാ- വണ്ടുകളെ ദൂരെ മാറ്റി എത്രനാളീവിധം നില്ക്കുവാനൊക്കുമോ- യെന്നു ചിന്തിച്ചൂ,ഭയന്നൂ അന്നെന്‍ സമീപത്തിലെന്നെ രക്ഷിക്കുവാന്‍ വന്നു നീ,യെന്റെ സൌഭാഗ്യം! പങ്കത്തില്‍നിന്നു ഞാന്‍ പുഞ്ചിരി തൂകവേ ഇഷ്ടത്തോടെത്തി നീ വേഗം ഏറെ മോഹിച്ചു ഞാന്‍ നിന്‍റെ സാമീപ്യവും തൊട്ടുതലോടലുമേല്ക്കാന്‍ വാരിയെടുത്തെന്നെ മാറോടണച്ചു നീ ചുംബനം കൊണ്ടു പൊതിഞ്ഞു. വേരോടെടുത്തെന്നെ നിന്നുടെ സുന്ദര - മന്ദിരമൊന്നിലായ് വച്ചു ഏറെക്കരുതലും സാന്ത്വനവര്‍ഷവും നീയെനിക്കെന്ന...

നിന്നുടെ വലയിലാണെന്‍ ജീവിതം

നിന്നുടെ വലയിലാണെന്‍ജീവിതം സഖേ, നിന്‍റെ വലയത്തിലാണെന്‍റെ വിലയം. ദൂരേ നിന്നന്നാദ്യം പുഞ്ചിരിച്ചു പിന്നെ, മെല്ലേ ചിരിച്ചങ്ങു കാട്ടീ... മാദകഹാസത്തില്‍ മയക്കി-യദൃശ്യമാം, വലക്കണ്ണികളിലെന്നെ കുരുക്കീ... നീയൊന്നു വൈകിയാല്‍, നീയൊന്നു പിണങ്ങിയാല്‍ നീയൊന്നു വരാതിരുന്നാലതുമതി- യൊരു ഭ്രാന്തന്‍ കുതിരയെപ്പോല്‍  പരക്കം പാഞ്ഞൊടുവിലെന്‍ ശ്വാസനിശ്വാസങ്ങള്‍ നിലച്ചീടുവാന്‍... നിന്നുടെ വലയിലാണെന്‍ജീവിതം സഖേ, നിന്‍റെ വലയത്തിലാണെന്‍റെ വിലയം . നീയും ഞാനും സംവദിച്ചത്രയും സംവദിച്ചതാരെന്നു ചൊല്ലുക നീ, നിന്‍റെ ചിരികള്‍ക്ക്  മങ്ങലേല്‍പ്പിക്കാതെ കാത്തവരാരുണ്ട് മൊഴിയുക നീ ഒരുതരി മണ്ണുനിന്‍ ദേഹത്തു വീഴുകില്‍ സടകുടഞ്ഞെന്നുംഞാന്‍  കാവല്‍നിന്നൂ. തുച്ഛമായെന്നുടെ വരുമാനംകൊണ്ടുഞാന്‍ നിത്യവും നിന്നെഞാന്‍ കാത്തുവയ്ച്ചൂ,യിന്ന്. നിന്നുടെ വലയിലാണെന്‍ജീവിതം സഖേ, നിന്‍റെ വലയത്തിലാണെന്‍റെ വിലയം... ഇണക്കവും പിണക്കവു-മായിരമനുദിനം നമ്മുടെ വീഥിയില്‍ പൂത്തുനില്പ്പൂ, പിണക്കമിണക്കമായ് മാറുവാനൊരുചിരി മാത്രകള്‍ പോലുമേ വേണ്ടതില്ലേ.. നിന്‍റെ സ്നേഹവായ്പ്പിനാല്‍ ഞാനെന്നും ഉറ്റവരെയെല്ലാം തഴഞ്ഞീടുന്നു ...

എന്‍റെ ഭാരതം! (ദേശഭക്തിഗാനം)

മയിലുകള്‍ കേളീനര്‍ത്തനമാടും മമനാടല്ലോ ഭാരതം നീണ്ടുകിടക്കുംഹിമവല്‍നിരകള്‍ ചന്തം ചാര്‍ത്തിയ ഭാരതം.. (2) വെള്ളക്കാരുടെ കൈകളില്‍നിന്നാ, ഭരണം നേടിയ ഭാരതം. ജാതി,മതങ്ങളും വര്‍ണ്ണവുമെല്ലാം ഗൗനിക്കാത്തൊരു ഭാരതം. ഭാരതമെന്നൊരു പേരതു കേട്ടാല്‍ അഭിമാനത്തിന്‍ പുഞ്ചിരി.. ഹിന്ദു,ക്രിസ്ത്യന്‍ മുസ്ലീമുകളും ഒന്നായ് വാഴും ഭൂവിടം.. (2) അഹിംസതന്നുടെ വാഹകനല്ലോ നമ്മുടെ രാഷ്ട്രപിതാവ്.. ത്യാഗവും സഹനവും മുഖമുദ്രകളായ് സമരംചെയ്തൊരു ശ്രേഷ്ഠന്‍.    ബോസ്സും ഭഗത്തും വീരസവാര്‍ക്കറും ഭാരതവീരാത്മാക്കള്‍.. സ്വാതന്ത്ര്യത്തിന്‍ വെട്ടം കാട്ടാന്‍ ജീവന്‍ നല്കിയ ധീരര്‍.. കൈകോര്‍ത്തീടാം നമ്മള്‍ക്കെന്നും നാടിന്‍കീര്‍ത്തി പരത്താന്‍    ശാന്തിതന്‍ വെള്ളരിപ്രാവുകള്‍ നിത്യവും ഭാരതവിണ്ണില്‍ പാറാന്‍.. ജോയ്  ഗുരുവായൂര്‍ 15/08/2017

നാഴികക്കല്ലുകളുടെ ഓര്‍മ്മപ്പെടുത്തലുകള്‍

അമ്മിഞ്ഞപ്പാല് നുകര്‍ന്നുകിടന്നതും, മൂത്രമൊഴിച്ച്, നനഞ്ഞുവിറച്ചതും, മുട്ടിലിഴഞ്ഞങ്ങു മൂക്കുമുറിഞ്ഞതും, ഇരുകാലില്‍നിന്നങ്ങ് പൊട്ടിച്ചിരിച്ചതും, ഓടിനടക്കവേ തട്ടിമറിഞ്ഞതും, അച്ഛനുമമ്മയും വാരിയെടുത്തതും, ശൈശവകാലത്തിന്‍ നാഴികക്കല്ലുകള്‍. അരിമണിക്കിണ്ണത്തില്‍ ഹരിശ്രീകുറിച്ചതും, കൊച്ചുകുസൃതിക്കായ് തല്ലുകള്‍കൊണ്ടതും, തോട്ടിലെ വെള്ളത്തില്‍ പരലുപിടിച്ചതും ചേറില്‍കളിച്ചങ്ങു ചൊറികള്‍പിടിച്ചതും ചെറുമാങ്ങാപ്പൂളുകള്‍ ഉപ്പിട്ടുതിന്നതും, മുത്തശ്ശിചൊല്ലും പഴങ്കഥ കേട്ടതും ബാല്യകാലത്തിലെ നാഴികക്കല്ലുകള്‍..      പാടത്തു പട്ടംപറത്തിക്കളിച്ചതും വൃക്ഷത്തലപ്പില്‍ വലിഞ്ഞങ്ങുകേറീതും മാവില്‍ കല്ലെറിഞ്ഞോടുപൊട്ടിച്ചതും മുത്തച്ഛന്‍തന്നുടെ ചീത്തകള്‍കേട്ടതും ആമ്പല്‍ക്കുളങ്ങളില്‍ മുങ്ങിത്തുടിച്ചതും കൂട്ടുകാരൊത്ത് കുസൃതികാണിച്ചതും, പൂരപ്പറമ്പുകള്‍തോറും നടന്നതും,  പൊടിമീശകണ്ടങ്ങ് പുളകിതനായതും മുഖക്കുരുക്കളില്‍ പ്രേമംപൊടിഞ്ഞതും കൗമാരം താണ്ടിയ നാഴികക്കല്ലുകള്‍...    ബിരുദങ്ങളൊക്കെയും നേടിയെടുത്തതും നാടിനുംവീടിനുമഭിമാനമായതും പ്രാരാബ്ധമൊക്കെയറിഞ്ഞു തുടങ്ങീതും തൊഴിലി...

സ്വത്വം ഉപേക്ഷിക്കപ്പെടുമ്പോൾ..

ഒരു കവിയല്ലാതിരുന്നിട്ടുമെന്നെക്കൊണ്ട് കവിതയെഴുതിക്കുന്നത് നീയാണ്. കവിതകൾ ജനിക്കുന്നത് മിക്കപ്പോളും അസ്കിതകളിൽനിന്നാണ്. അല്ലലുകൾ ആത്മാവിനെ തുരക്കുമ്പോൾ മനസ്സ് കവിതയെ ഗർഭം ധരിക്കുന്നു. ആത്മാർത്ഥതയും ജീവിതവുമായുള്ള പൊരുത്തക്കേടുകളാണ്, മിക്ക കവിതകളും കരയുന്നത്! നിൻ്റെ മുഖമാകുന്ന കണ്ണാടിയിലും മനസ്സാകുന്ന മഹാസമുദ്രത്തിലും ഉടലാകുന്ന പർവ്വതനിരകളിലും എൻ്റെ കണ്ണുകളും മനസ്സും ഉടലും ഉടക്കിക്കിടന്നിരുന്നതിൻ്റെ തപ്തനിശ്വാസങ്ങളാണീ വരികൾ. നീയെന്നിലേക്ക് ഒഴുക്കിവിട്ട ഒരോരോ ഭാവങ്ങളും ചലനങ്ങളും എന്നെ നീയാക്കിമാറ്റുകയായിരുന്നു. നീയാഗ്രഹിച്ചതുമാത്രം ചെയ്യുന്ന നീയായിമാറിയിരുന്നു ഞാൻ. വ്യക്തിത്വം പണയപ്പെടുത്തിയപ്പോൾ നിൻ്റെ കണ്ണുകൾ എനിക്കു കിട്ടി, നിന്നുടെ കാഴ്ചപ്പാടുകൾ എൻ്റെയുമായി. അനാഥമാക്കപ്പെട്ട എൻ്റെ സ്വത്വം കടപ്പുറത്ത് കാക്ക കൊത്തിവലിച്ചു. നീ പറക്കുകയായിരുന്നു.. കൂടെ ഞാനും. വികാരങ്ങളുടെ ഉത്തുംഗശൃംഗങ്ങളിൽ വ്യത്യസ്തത തേടി നമ്മളലഞ്ഞു. ഒരുപാടു കഴുകുകളെയും അവരുടെ പരാക്രമങ്ങളിൽ ഭീതിദരായവരെയും നീ കണ്ടു, നിന്നിലൂടെ ഞാനും. മനസ്സിനെ മരവിപ്പുപോലെ ബാധിക്കുന്ന ഒത്തിരി കാര്യങ്ങളില...

കുസൃതി!

വർഷങ്ങളേറെയായ്‌, ഓരോന്നോരോന്നായി, മനസ്സിലേക്കു കുടിയേറ്റംനടത്തിയിരുന്ന വ്രണങ്ങൾ, പഴുത്തുപാകമായി, പൊട്ടാൻതുടങ്ങിയിരിക്കുന്നു. വറുതിക്കാലത്തെ, വെറുംസമയങ്ങളിൽ, വേദനാസംഹാരിയന്യമായ നീറ്റലുകൾ, വിങ്ങലുകളായ് വിപ്ലവംസൃഷ്ടിച്ച്, പട്ടയത്തിനായ് മുറവിളികൂട്ടി, സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. ഏതു നിമിഷവും നിലംപതിച്ചേക്കാവുന്ന വടവൃക്ഷത്തിൽനിന്ന്, ഒരു ദിവസം, പക്ഷികൾ പടിയിറങ്ങുമെന്ന്, തരുവറിഞ്ഞിരുന്നെങ്കിലും, ദുഷ്ടകീടങ്ങളെത്തിന്ന്, നാഭിക്കുഴിയിൽ രാവുറങ്ങിയിരുന്ന, പ്രിയ മരംകൊത്തീ.. നീയും?! കത്തുന്ന പുരയുടെ കഴുക്കോലുകൾ ഇളക്കിമാറ്റി, ജീവനുംകൊണ്ടോടിയകലുന്ന, ചിരവാസികളുടെ, അരക്ഷിതാവസ്ഥയിൽ, മറ്റു മാർഗങ്ങൾ, അന്യമായിരുന്നിരിക്കണം. ജീവിതമെന്ന മഹാസമസ്യയിൽ, കേട്ടുമടുത്ത, ചോദ്യങ്ങളിൽനിന്ന്, വ്യത്യസ്തമായൊരു ചോദ്യം, നമ്മളെത്തേടിയെത്തുന്നതും, സമസ്യകളുടെ കൂട്ടത്തിലൊരു, കഠിനസമസ്യയായി, അതു മാറുന്നതും, മാറ്റങ്ങൾക്ക് കാതോർക്കുന്ന, കാലത്തിൻ്റെയൊരു കുസൃതി മാത്രം! (ജോയ് ഗുരുവായൂർ)