ജിവിതമെന്നാൽ അതൊന്നേയുള്ളൂ. മുജ്ജന്മങ്ങളിലും അഭിനവജന്മങ്ങളിലും വിശ്വസിക്കുന്നവരെ പ്രണയം ചതിക്കുന്നു! സമദൂരഭാവനയില്ലാതെ ഒരാളോട് തോന്നുന്നയിഷ്ടമാണ് പ്രണയം.. മൂന്നാമതൊരാൾ അറിയാത്ത വികാരം! പ്രണയമെന്നാൽ ഒരനിർവ്വചിതവികാരമാണ്. വേണമെന്നുവെച്ചിട്ട് സാധിക്കാത്തയൊന്ന്.. മനസ്സിൻ്റെ നിയന്ത്രണങ്ങളിലുമധീതമായത്! ജീവിതത്തിൻ്റെ നഷ്ടസ്വപ്നങ്ങളെ ഉത്തേജിപ്പിക്കുന്ന ഉൽപ്രേരകം.. സ്വപ്നങ്ങളെപ്പോലെ സുന്ദരം പ്രണയം! മനസ്സിലാരോടെങ്കിലും പ്രണയമില്ലാത്തവർ ഈ ലോകത്തിലുണ്ടായിരിക്കുമെങ്കിൽ, അവരോടിടപഴകുമ്പോൾ സൂക്ഷിക്കുക! - ജോയ് ഗുരുവായൂർ